ഇത്രയും വിചാരിച്ചില്ല... മത്സരിക്കാന്‍ അവസരം കിട്ടാതായതോടെ വേണ്ടാത്തിടത്ത് അഭിപ്രായം പറഞ്ഞ് ആളാകാന്‍ ശ്രമിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയ എകെ ബാലനെ വീഴ്ത്തി എംഎ ബേബി; ബാലന്റേത് പാര്‍ട്ടി അഭിപ്രായമല്ല; നിര്‍ണായകമായത് ബേബിയുടെയും കോടിയേരിയുടെയും ഇടപെടല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും ഭാര്യയ്ക്കും സീറ്റ് കിട്ടാതായതോടെ പല പല വിഷയങ്ങളുമായി പത്രക്കാരെ കാണുകയാണ് എകെ ബാലന്‍. അവസാനം ബാലന്‍ പറയുന്നത് പാര്‍ട്ടി നിലപാട് എന്നല്ല പോലും എംഎ ബേബി പറഞ്ഞു.
അതോടെ ബാലന്‍ വീണ്ടും രംഗത്തെത്തിയെങ്കിലും അപ്പോഴേക്കും ബേബി പറഞ്ഞ പോലെ കെടി ജലീല്‍ രാജി വച്ചിരുന്നു. അതോടെ ബാലന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
മുഖ്യമ്രന്തി പിണറായി വിജയന്‍ സുരക്ഷാകവചമൊരുക്കിയിരുന്ന മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കു വഴിവച്ചത് സി.പി.എമ്മിനു ലഭിച്ച നിയമോപദേശവും കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലും. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയത്തില്‍ വിള്ളലുണ്ടാക്കുന്നതായിരുന്നു ലോകായുക്ത ഉത്തരവ് വന്നശേഷമുള്ള സംഭവവികാസങ്ങള്‍.
ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതു കഴിഞ്ഞ തിങ്കളാഴ്ചയാണ്. അപ്പോള്‍ത്തന്നെ അതു മുഖ്യമന്ത്രിക്കു ലഭ്യമാക്കി. തുടര്‍ന്ന് കോടിയേരിയും എം.എ. ബേബിയുമുള്‍പ്പെടെ സി.പി.എം. നേതൃത്വവുമായും ജലീലുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി.
പാര്‍ട്ടി വേദികളില്‍ ആലോചിക്കാതെ, ജലീല്‍ വിഷയത്തില്‍ എ. വിജയരാഘവനും എ.കെ. ബാലനും അഭിപ്രായം പറഞ്ഞതു ശരിയായില്ലെന്ന നിലപാടാണു കോടിയേരിക്കും ബേബിക്കുമുണ്ടായിരുന്നത്. ഇക്കാര്യം ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു. ലോകായുക്ത വിധി ഹൈക്കോടതി അംഗീകരിച്ചാല്‍ ജലീല്‍ രാജിവച്ചേപറ്റൂ. അതിന് അവസരം കൊടുക്കാതെ രാജിവച്ചാല്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും പ്രശ്‌നമുണ്ടാകില്ലെന്ന അഭിപ്രായവും ഇവര്‍ മുഖ്യമന്ത്രിയോടു പങ്കുവച്ചു.
ഇ.പി. ജയരാജനു നല്‍കാത്ത ആനുകൂല്യം ജലീലിനു നല്‍കുന്നതു വിവാദമാകുകയും ചെയ്തു. ഇതോടെയാണു രാജി അനിവാര്യമെന്ന നിലയിലേക്ക് ചര്‍ച്ചകളെത്തിയത്. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടന്നു.
തുടര്‍ന്ന്, ജലീലിനെ എ.കെ.ജി. സെന്ററിനടുത്തുള്ള പാര്‍ട്ടി ഫഌറ്റിലേക്കു കോടിയേരി വിളിപ്പിച്ചു. സ്വകാര്യവാഹനത്തിലെത്തിയ മന്ത്രിയോട് രാജിയാണു പാര്‍ട്ടി തീരുമാനമെന്നു കോടിയേരി അറിയിച്ചു. ഇതോടെ ജലീല്‍ രാജിക്കത്ത് തയാറാക്കി ഗണ്‍മാനെ ഏല്‍പ്പിച്ച് മലപ്പുറത്തെ വീട്ടിലേക്കു മടങ്ങി. ഗണ്‍മാനാണു രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്.
കെ.ടി. ജലീലിന് കുരുക്കായ ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പേരു കൂടി ഉള്‍പ്പെട്ടത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെ, ലോകായുക്ത വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് മന്ത്രി കെ.ടി. ജലീലിന്റെ നാടകീയ രാജി ഉണ്ടായത്.
ഇടതു മുന്നണിയുടെ തുടര്‍ഭരണ സ്വപ്നം ഫലിക്കുമോ എന്നറിയാന്‍ പതിനെട്ടു ദിവസം മാത്രം ബാക്കിയിരിക്കെയാണ് ധാര്‍മ്മികതയുടെ പേരിലെന്ന പ്രഖ്യാപനത്തോടെ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രിപദത്തില്‍ നിന്ന് ജലീലിന്റെ 'അസാധാരണ' പടിയിറക്കം.
ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും ലോകായുക്തയുടെ ഉത്തരവെത്തി നാലാം ദിവസത്തെ രാജി, സി.പി.എമ്മില്‍ നിന്ന് ഉള്‍പ്പെടെയുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വരുന്ന അഞ്ചാമനാണ് കെ.ടി. ജലീല്‍.
വഴിവിട്ട് നിയമനം നല്‍കിയ ബന്ധുവായ കെ.ടി. അദീബിനെ രാജിവയ്പിച്ച് വിവാദത്തില്‍ നിന്ന് തലയൂരാന്‍ നേരത്തേ ശ്രമിച്ചെങ്കിലും, സി.പി.എമ്മിനെയും സര്‍ക്കാരിനെയും കെണിയിലാക്കിയ അനന്തര വിവാദങ്ങളിലും ജലീല്‍ കഥാപാത്രമായിരുന്നു. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പം പുറത്താവുകയും, എന്‍.ഐ.എ ജലീലിനെ ചോദ്യം ചെയ്യുകയും ചെയ്തതോടെ സി.പി.എമ്മില്‍ എതിര്‍പ്പുയര്‍ന്നു. ലോകായുക്ത വിധിയോടെ ജലീലിന്റെ രാജി അനിവാര്യമായി.
https://www.facebook.com/Malayalivartha