കെഎസ്ആര്‍ടിസിയില്‍ വമ്പന്‍ പരിഷ്‌കാരം നടപ്പാക്കി മന്ത്രി ഗണേശ് കുമാര്‍

യാത്രക്കാര്‍ക്ക് സീറ്റില്‍ ഭക്ഷണം എത്തിക്കുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. ചിക്കിങുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി നാളെ മുതല്‍ നിലവില്‍വരും എന്നാണ് റിപ്പോര്‍ട്ട്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് യാത്രക്കാര്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കേണ്ടത്. ആദ്യഘട്ടമായി അഞ്ചുബസുകളില്‍ ( വോള്‍വോ, എയര്‍ കണ്ടീഷന്‍) പദ്ധതി നടപ്പാക്കും. തുടര്‍ന്നാവും മറ്റുബസുകളില്‍ പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ഗണേശ് കുമാര്‍ നേരത്തേ സൂചന നല്‍കിയിരുന്നു.
യാത്രക്കാര്‍ക്ക് ബസുകളില്‍ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നേരത്തേ നടപ്പാക്കിയിരുന്നു. കടകളിലേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ബസിനുള്ളില്‍ കുപ്പിവെള്ളം കിട്ടുക. ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ കണ്ടക്ടര്‍ക്ക് രണ്ട് രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയുമാണ് ഇന്‍സെന്റീവായി ലഭിക്കുന്നത്.
പുതിയ പദ്ധതികള്‍ നടപ്പാക്കുകയും ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനം കാര്യമായി കൂടിയിട്ടുണ്ട്. അടുത്തിടെ പ്രതിദിന വരുമാനത്തില്‍ ചരിത്രം തിരുത്തിയിരുന്നു. പുതിയ ബസുകള്‍ എത്തിയതും ശബരിമല സീസണും വരുമാന വര്‍ദ്ധനവിന് ഇടയാക്കിയിട്ടുണ്ട്. പുതുതായി കൂടുതല്‍ ബസുകള്‍ എത്തുന്നതോടെ വരുമാനം ഇനിയും കൂടാന്‍ ഇടയുണ്ട്. നിലവില്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്.
ഈ വര്‍ഷം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബഡ്ജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















