ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ സൂരജ് പിഷാരടി മരിച്ചു...

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ സൂരജ് പിഷാരടി മരിച്ചു. മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്.
നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞതിനിടെയാണ് സൂരജിന് ചവിട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു. ആനകളുടെ മുൻഭാഗത്തുനിന്ന് മൊബൈൽ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബുധൻ രാവിലെ 11.45നായിരുന്നു സംഭവം.
രാവിലെ ഒൻപതിന് അഞ്ച് ആനകൾ പങ്കെടുത്ത ശീവേലിയിൽ തിടമ്പേറ്റിയ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേർ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതിൽ ഒരാൾ താഴെ വീണു. ഈ ആന വിരണ്ടതോടെ ഭയന്ന് മറ്റൊരു ആന കൂടി ഓടി. ഇതിനിടെ 19 പേർക്ക് പരിക്കേൽക്കുകയായിരുന്നു. ആനകൾ മുന്നോട്ട് കുതിച്ചതോടെ ആളുകൾ ചിതറിയോടി. പിന്നീട് ആനയെ പാപ്പാൻമാർ തളയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























