മലയാളികളുടെ ഇടി... കാറ്റും കോളും ഉണ്ടാകുമെന്ന് കരുതിയ അയോധ്യ ശാന്തമായപ്പോള്‍ ഉയരുന്നത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം; പുതിയ അയോധ്യ കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുമ്പോള്‍ റെയില്‍വേയുടെ പുതിയ നീക്കം; അയോദ്ധ്യയിലെത്താന്‍ ഏറെ താല്പര്യമുള്ള മലയാളികള്‍ക്ക് അനുഗ്രഹം

കോടതി വിധിയോടെ ശാന്തമായ അയോധ്യയില്‍ ഉയരുന്നത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമാണ്. അത് കാണാന്‍ കൊതിക്കാത്ത വിശ്വാസി മലയാളികളില്ല തന്നെ. അയോദ്ധ്യയിലെ രാമജന്മഭൂമിയിലെത്താന്‍ മലയാളികളില്‍ താല്പര്യം വര്‍ധിക്കുന്നു . ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ തിരുപ്പതി , ബദ്രിനാഥ് , പഴനി എന്നിവയ്‌ക്കൊപ്പമാണ് അയോദ്ധ്യയും വിശ്വാസികളില്‍ സ്ഥാനം പിടിക്കുന്നത് . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമാകാന്‍ തയ്യാറെടുക്കുന്ന അയോദ്ധ്യയിലേക്ക് മലയാളികളെ എത്തിക്കാന്‍ പ്രത്യേക പാക്കേജ് ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍ വേ.
റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സി കേരളത്തില്‍ നിന്നും കൂടുതല്‍ അയോദ്ധ്യ പില്‍ഗ്രിം ടൂറിസം പാക്കേജുകള്‍ക്ക് ഒരുക്കം തുടങ്ങി. എയര്‍ ടൂറിനൊപ്പം ചെലവുകുറഞ്ഞ പ്രത്യേക ട്രെയിന്‍ പാക്കേജും ഉടന്‍ ഉണ്ടാകും.
ട്രെയിന്‍ പാക്കേജിന്റെ നിരക്ക് കണക്കാക്കിയിട്ടില്ല. മാര്‍ച്ചില്‍ നടത്തിയ മൂന്ന് അയോദ്ധ്യ എയര്‍ടൂറിനും സീറ്റ് ഫുള്ളായിരുന്നു. ഏപ്രില്‍ രണ്ടിലെ യാത്രയുടെ ടിക്കറ്റുകളും ഒരുമിച്ച് വിറ്റു പോയി.
അയോദ്ധ്യ ടൂര്‍ പാക്കേജാണെങ്കിലും വരാണാസിയില്‍ ഇറങ്ങി കാശി വിശ്വനാഥ ക്ഷേത്രം, അന്നപൂര്‍ണേശ്വരി ക്ഷേത്രം, സരനാഥ്, അലഹബാദ് ഫോര്‍ട്ട്, പതേല്‍പുരി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച ശേഷമാണ് അയോദ്ധ്യയിലേക്ക് തിരിക്കുക. രാമജന്മഭൂമി, ലക്ഷ്മണ്‍ഘട്ട്, കല്‍റാം ക്ഷേത്രം, കനക് ഭവന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസമാണ് മടക്കം.
അയോദ്ധ്യ യാത്രക്ക് ബുക്കിംഗ് വര്‍ധിച്ചതോടെ ചെലവ് കുറച്ച് ഒറ്റയടിക്ക് 600ലേറെ പേരെ കൊണ്ടുപോകുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ പാക്കേജാണ് ആലോചിക്കുന്നതെന്ന് ഐ.ആര്‍.സി.ടി.സി ജോയിന്റ് മാനേജര്‍ പറഞ്ഞു .
മെയ് മുതല്‍ മാസം തോറും ആറ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. കൊച്ചി, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍പക്കേജില്‍ ഒരു തവണത്തെ ട്രിപ്പില്‍ 2030 പേരെയാണ് കൊണ്ടു പോകുന്നത്. 26000 രൂപയാണ് ഭക്ഷണവും താമസവുമടക്കം അഞ്ചു ദിവസത്തെ യാത്രയ്ക്ക് ആകെ ചെലവ്. ത്രീസ്റ്റര്‍ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമാണ് അയോധ്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാസ്തുവിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്ര വിസ്മയമാകും രാമക്ഷേത്രം എന്നാണ് നിഗമനം.
100 മുതല്‍ 120 എക്കര്‍ ഭൂമി എങ്കിലും ക്ഷേത്രനിര്‍മ്മാണത്തിനായി വേണ്ടി വരുന്നത്. അങ്ങനെ എങ്കില്‍ കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയത്തിനും (401 ഏക്കര്‍) തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനും (155 ഏക്കര്‍) പിന്നാലെ ലോകത്തിലെ വലിയ ക്ഷേത്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു ആകും രാമാക്ഷേത്രത്തിന്റെ സ്ഥാനം.
വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര ആണ് ക്ഷേത്രത്തിന്റെ ആദ്യമാതൃക രൂപകല്പന ചെയ്തിരിക്കുന്നത്. 1983ല്‍ വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത്.
128 അടി ഉയരമാണ് മുന്‍പ് നിശ്ചയിച്ചിരുന്നതെങ്കില്‍ 161 അടി ഉയരത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് ഇപ്പോള്‍ തീരുമാനം. ഏകദേശം 84,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ക്ഷേത്രം ഉയരുക. അഞ്ചു താഴികകുടങ്ങളും മൂന്നു നിലകളും ക്ഷേത്രത്തിനു ഉണ്ടാകും. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകും. പൂര്‍ണമായും പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെടുക്കും എന്നാണ് കണക്കുകൂട്ടല്‍.
"
https://www.facebook.com/Malayalivartha