Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

'ഇനി പോണംന്നു വെച്ചാലും അവര് വിടൂല്ല ചേച്ചി. 20 കൊല്ലത്തെക്കുള്ള ലോൺ അല്ലേ എടുത്തേക്കുന്നെ.! ചെറുപ്പത്തിലേ ബാങ്ക് ജോലി.. ഗവണ്മെന്റ് ജോലി.. അതും മാനേജർ പോസ്റ്റ്. എന്ത്‌ സുഖമാണ്. നല്ല ശമ്പളം. കുറഞ്ഞ പലിശയ്ക്ക് ലോൺ. പിന്നെന്തിനാണ് ഇവരൊക്കെ ഇങ്ങനെ സ്ട്രെസ് എന്നു പറയുന്നത്...' വൈറലായി കുറിപ്പ്

14 APRIL 2021 08:25 AM IST
മലയാളി വാര്‍ത്ത

കാനറ ബാങ്ക് കണ്ണൂർ തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും തീരാ നൊമ്പരമായിക്കുകയാണ്. ഇതിനുപിന്നലെ നിരവധിപേരാണ് ബാങ്ക് ജോലികളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തെ കുറിച്ച് പറഞ്ഞുകൊണ്ട് റങ്ങാത്തത് എത്തുന്നത്. ബാങ്ക് ജോലിക്കാർക്ക്, പ്രത്യേകിച്ചു മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ ഉന്നത പോസ്റ്റുകളിൽ ഇരിക്കുന്നവർക്ക് പലപ്പോഴും ജോലി കഴിഞ്ഞിറങ്ങാൻ ഒരു നിശ്ചിത സമയമുണ്ടെന്നു തോന്നുന്നില്ല. ഒരുതരം അലിഖിത നിയമമായി അത് പാലിക്കപ്പെട്ടു പോരുന്നു.

പണി എപ്പോൾ കഴിയുന്നുവോ അപ്പോൾ ഇറങ്ങാം. അതിനി ഏതു പാതിരാത്രിയായാലും ശരി.!! ഉത്തരവാദിത്വമുള്ള പോസ്റ്റുകളിൽ സ്ത്രീകളെ വയ്ക്കാതിരിക്കുന്നതാണ് നല്ലത്! എത്ര മനോഹരമായ സംസാരം. മൂന്നാൾ ചെയ്യേണ്ട ജോലിഭാരം മുഴുവൻ ഒരാൾ ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ ആണായാലും പെണ്ണായാലും തളർന്നുപോകും. കണ്ണൂരിൽ ബാങ്ക് മാനേജറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രമ്യ ഇന്ദിരാ രാജൻ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

രമ്യ ഇന്ദിരാ രാജൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

പ്രൈവറ്റ് ബാങ്കിൽ ജോലി ചെയുന്ന അനിയനോട്, നീ psc നോക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെയാണ്, ഇനി പോണംന്നു വെച്ചാലും അവര് വിടൂല്ല ചേച്ചി. 20 കൊല്ലത്തെക്കുള്ള ലോൺ അല്ലേ എടുത്തേക്കുന്നെ.! ചെറുപ്പത്തിലേ ബാങ്ക് ജോലി.. ഗവണ്മെന്റ് ജോലി.. അതും മാനേജർ പോസ്റ്റ്. എന്ത്‌ സുഖമാണ്. നല്ല ശമ്പളം. കുറഞ്ഞ പലിശയ്ക്ക് ലോൺ. പിന്നെന്തിനാണ് ഇവരൊക്കെ ഇങ്ങനെ സ്ട്രെസ് എന്നു പറയുന്നത്. കുറച്ചു സ്ട്രെസ്സ് ഒക്കെ എല്ലാ ജോലിയിലും കാണില്ലേ.!! ആത്മഹത്യ ചെയ്യാൻ മാത്രം എന്താണ് പ്രശ്നം?

ബാങ്ക് ജോലിക്കാർക്ക്, പ്രത്യേകിച്ചു മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ ഉന്നത പോസ്റ്റുകളിൽ ഇരിക്കുന്നവർക്ക് പലപ്പോഴും ജോലി കഴിഞ്ഞിറങ്ങാൻ ഒരു നിശ്ചിത സമയമുണ്ടെന്നു തോന്നുന്നില്ല. ഒരുതരം അലിഖിത നിയമമായി അത് പാലിക്കപ്പെട്ടു പോരുന്നു. പണി എപ്പോൾ കഴിയുന്നുവോ അപ്പോൾ ഇറങ്ങാം. അതിനി ഏതു പാതിരാത്രിയായാലും ശരി.!! ഉത്തരവാദിത്വമുള്ള പോസ്റ്റുകളിൽ സ്ത്രീകളെ വയ്ക്കാതിരിക്കുന്നതാണ് നല്ലത്! എത്ര മനോഹരമായ സംസാരം. മൂന്നാൾ ചെയ്യേണ്ട ജോലിഭാരം മുഴുവൻ ഒരാൾ ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ ആണായാലും പെണ്ണായാലും തളർന്ന് പോകും. പകരം എന്തൊക്കെ ആനുകൂല്യങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ശരി. എന്തിനും ഒരു പരിധി വേണ്ടേ.

പറ്റുന്നില്ലങ്കിൽ ജോലി കളഞ്ഞിട്ട് പോയാൽ പോരാരുന്നോ. മരിക്കണോ? ഭർത്താവ് മരിച്ചത് കൊണ്ടാവാം, അവർക്കുണ്ടായിരുന്ന വിഷാദം ആരും അറിയാതെ പോയതും, ചേർത്തുപിടിക്കാൻ കൂടെ ആളുണ്ടാവാതെ പോയതും. ആത്മഹത്യ ചെയ്തതു കൊണ്ടാണ് ചിലരെങ്കിലും സഹതപിക്കുന്നതെങ്കിലും. രണ്ടു കുഞ്ഞുങ്ങളെ വളർത്തേണ്ട സിംഗിൾ മദർ, ബാങ്കിലെ ജോലിഭാരം താങ്ങാൻ വയ്യാതെ രാജി വച്ചു വീട്ടിലിരുന്നാൽ, സമൂഹം അവരെ ഭ്രാന്തിയായി ചിത്രീകരിക്കും. അഹങ്കാരി, തോന്നിവാസി, ധിക്കാരി എന്നിങ്ങനെ മുദ്രകുത്തി അവരെ ഇഞ്ചിഞ്ചായി കൊല്ലുക തന്നെ ചെയ്യും. എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു നിമിഷം എല്ലാം അവസാനിപ്പിക്കാം എന്നാവാം ഓർത്തിട്ടുണ്ടാവുക.

ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കോച്ചിങ് സെന്ററും പരീഷകളുമായി മല്ലിട്ട് ഒടുവിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ താങ്ങാവുന്നതിനും അപ്പുറം ഉത്തരവാദിത്വം. ഏത് മേഖലയിൽ ആയാലും, എന്നാണാവോ ടാർഗറ്റെത്തിക്കാനും മറ്റും പെടാപ്പാടുപെടാതെ ജോലി സമയം കഴിഞ്ഞും ജോലിസ്ഥലത്ത് കിടന്നു കഷ്ടപ്പെടാതെ മൂന്നാളുടെ ജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വരാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാനൊരു സാഹചര്യം സാധ്യമാവുന്നത്? ഒരു ഞായറാഴ്ച എങ്കിലും ജോലി കാര്യം മുഴുവൻ മാറ്റി വച്ചു ജീവിക്കാൻ കഴിയുന്നത്?

RIP swapna mam.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (32 minutes ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (40 minutes ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (50 minutes ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (1 hour ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (2 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (3 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (3 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (4 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (4 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (4 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (4 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (4 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (4 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (5 hours ago)

Malayali Vartha Recommends