കണ്ണീർക്കാഴ്ചയായി... കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മടങ്ങവേ കണ്ണൂർ മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്ക് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

കണ്ണീർക്കാഴ്ചയായി... കണ്ണൂർ മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്ക് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുകയായിരുന്ന ബെംഗളൂരു എസ്ആർ നഗറിലെ താമസക്കാരനായ രോഹിതാണ് (29) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ വീരാജ്‌പേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം മാക്കൂട്ടം ചുരം പൊലീസ് ചെക്ക്‌പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം നടന്നത്. കുടകിൽ ചെങ്കൽ ഇറക്കി തിരികെ കൂട്ടുപുഴയിലേക്ക് വരികയായിരുന്ന മിനി ലോറിയുമായി ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ കൂട്ടിയിടിക്കുകയായിരുന്നു. രോഹിത് സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. മൃതദേഹം വീരാജ്‌പേട്ട ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























