Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

17 JUNE 2026 01:34 PM IST
മലയാളി വാര്‍ത്ത

ശത്രുക്കളുടെ വെല്ലുവിളി കൂടും തോറും ഇന്ത്യയ്ക്ക് പ്രതിരോധ മേഖലയിൽ സംരക്ഷണം കടുപ്പിക്കണം. ഇപ്പോഴിതാ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ദിനംതോറും വർദ്ധിക്കുന്ന ആവശ്യങ്ങൾക്ക് ഇത് മതിയാകുന്നില്ല. കഴിഞ്ഞ വർഷം ആറും അതിന് മുമ്പത്തെ വർഷം അഞ്ചും വിക്ഷേപണങ്ങളാണ് നടത്താനായത്.വിദേശത്തു നിന്നുള്ള ഉപഗ്രഹ വിക്ഷേപണ ആവശ്യങ്ങളും കൂടിയിട്ടുണ്ട്. ഗഗൻയാൻ,ചന്ദ്രയാൻ,

സ്പെയ്സ് സ്റ്റേഷൻ തുടങ്ങിയ വമ്പൻ ദൗത്യങ്ങളുടെ പിന്നാലെയാണ് ഐ.എസ്.ആർ.ഒ.ടീം.അതിനിടയിൽ പി.എസ്.എൽ.വി.യുടെ രണ്ട് വിക്ഷേപണങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെ വിക്ഷേപണ കലണ്ടർ താളം തെറ്റി.സ്വകാര്യ സംരംഭകരുടെ സഹായത്തോടെ റോക്കറ്റുകളും ഉപഗ്രഹങ്ങളുമുണ്ടാക്കി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം.നിലവിൽ 400 സ്റ്റാർട്ടപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ട്. അവയുടെ സഹായത്തോടെ ഒരു ശ്രമത്തിൽ പത്തിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആലോചന.എസ്.എസ്.എൽ.വി.എന്ന ചെറു റോക്കറ്റ് ഉപയോഗിച്ച് കൂടുതൽ വിക്ഷേപണങ്ങൾക്കും ആലോചനയുണ്ട്.ഇന്ത്യയ്ക്ക് 196 ട്രാൻസ്പോണ്ടറുകളാണുള്ളത്.

 

അതിൽ 126 എണ്ണം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പാട്ടത്തിനെടുത്തിരിക്കുകയാണ്.33 എണ്ണം പൊതു സേവനത്തിനും ബാക്കി സൈനിക ആവശ്യത്തിനുമാണ്. വാണിജ്യ, സൈനിക ആവശ്യങ്ങൾക്കായി 500 ട്രാൻസ്പോണ്ടറുകളെങ്കിലും ആവശ്യമുണ്ട്. ട്രാൻസ്പോണ്ടറുകളുടെകുറവിൽ വിദേശ ഉപഗ്രഹങ്ങളിൽ നിന്ന് വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. 300 ട്രാൻസ്പോണ്ടറുകളെങ്കിലും വിക്ഷേപിക്കണമെന്നാണ് ഐ.എസ്.ആർ.ഒയ്ക്കുള്ള നിർദ്ദേശം.ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് കൂടിയ തരംഗ ദൈർഘ്യത്തോടെ നിശ്ചിത കേന്ദ്രത്തിലേക്ക് സ്വമേധയാ തിരിച്ചുവിടുന്ന ഇലക്ട്രോണിക് ഉപകരണമാണ് ട്രാൻസ്പോണ്ടർ.

 

ടി.വി.ചാനലുകൾ മുതൽ കപ്പലുകളിലേയും വിമാനങ്ങളിലേയും ഗതിനിർണ്ണയ സംവിധാനങ്ങൾ,. എയർ ട്രാഫിക് കൺട്രോൾ, വാഹനങ്ങളിലെ ഫാസ്റ്റ്ടാഗുകൾ, ക്രെഡിറ്റ്,ഡെബിറ്റ് ബാങ്ക് കാർഡുകൾ,ഡിജിറ്റൽ പെയ്മെന്റ് സംവിധാനം,അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് ട്രാൻസ്പോണ്ടറുകളെ ആശ്രയിച്ചാണ്.ചൈനയുടെ ശക്തമായ പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ബഹിരാകാശ നിരീക്ഷണ ശൃംഖല അതിവേഗം വികസിപ്പിക്കുന്നു. കഴിഞ്ഞ 16 മാസത്തിനിടെ ഇന്ത്യയെ നിരീക്ഷിക്കാൻ ശേഷിയുള്ള 6 ഭൗമ-നിരീക്ഷണ ഉപഗ്രഹങ്ങളാണ് പാകിസ്ഥാൻ വിക്ഷേപിച്ചത്.

എന്നാൽ, ഇതേസമയം ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ 'നാവിക്' നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനുംഅതിന്റെ പൂർണ്ണ ശേഷി വീണ്ടെടുക്കാനുമുള്ള പദ്ധതിയുമായി ഐഎസ്ആർഒ മുന്നോട്ട് പോവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 minutes ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (6 minutes ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (9 minutes ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (14 minutes ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (2 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (2 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (3 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (3 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (3 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (3 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (3 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (4 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (4 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (5 hours ago)

Malayali Vartha Recommends