പയ്യന്നൂരില്‍ നാടന്‍ തോക്കുമായി ബൈക്കില്‍ സഞ്ചരിച്ച രണ്ടുയുവാക്കള്‍ അറസ്റ്റില്‍,,, ആറ് തിരകളും ഇവരില്‍ നിന്ന് കണ്ടെടുത്തു

പയ്യന്നൂരില്‍ നാടന്‍ തോക്കുമായി ബൈക്കില്‍ സഞ്ചരിച്ച രണ്ടുയുവാക്കള്‍ അറസ്റ്റില്‍. പഴയങ്ങാടി വെങ്ങര മുക്കിലെ കെ. നിധീഷ് (30), ചെറുതാഴം മൂലയിലെ കാവുങ്കല്‍ ഷൈജു (38) എന്നിവരെയാണ് പരിയാരം എസ്.ഐ ടി.എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ എസ്.ഐ കെ.കെ. തമ്പാന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആറ് തിരകളും ഇവരില്‍നിന്ന് കണ്ടെടുത്തു.
ഹോം ഗാര്‍ഡ് രാജീവന്‍, െ്രെഡവര്‍ രാമചന്ദ്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ നായാട്ടിന് ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു. നാടന്‍ ഒറ്റക്കുഴല്‍ തോക്കാണ് പൊലീസ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.
"
https://www.facebook.com/Malayalivartha