ദാഹിച്ചു വലഞ്ഞ പുലിക്കുട്ടി വെള്ളംതേടി ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണു, സാഹസികമായി വനംവകുപ്പുദ്യാഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി

ദാഹിച്ചു വലഞ്ഞ പുലിക്കുട്ടി വെള്ളംതേടി ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണു, സാഹസികമായി വനംവകുപ്പുദ്യാഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിക്കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കിണറ്റില്‍ കട്ടിലിറക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിക്കുട്ടിയെ രക്ഷിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്നാണ് പുലിക്കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കട്ടിലില്‍ കയറിയ പുലിക്കുട്ടി പേടി കാരണം ആദ്യം വെള്ളത്തിലേക്ക് തന്നെ തിരികെ ചാടി. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും കട്ടില്‍ താഴ്ത്തി കൊടുത്ത് പുലിയെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപ്പെടുത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തന്നെ തിരിച്ചയച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടുകാരുടെ സംരക്ഷണവും മൃഗങ്ങളുടെ സംരക്ഷണവും തങ്ങളുടെ കടമയാണെന്നും വേനല്‍ക്കാലമായതില്‍ ഇത്തരത്തില്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
https://www.facebook.com/Malayalivartha