വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ .... കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി

വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം ദേവസ്വം ഒരുക്കിയത്.
ഇന്നലെ അത്താഴ പൂജക്ക് ശേഷം കീഴ്ശാന്തി മാര്‍ മുഖമണ്ഡപത്തില്‍ പൊന്‍തിടമ്പ് അലങ്കരിച്ച് വച്ച് അതിനു മുന്നില്‍ ഓട്ടുരുളിയില്‍ ഉണക്കല്ലരി, ഗ്രന്ഥം, വാല്‍ക്കണ്ണാടി, കണിക്കൊന്ന, സ്വര്‍ണ്ണം, പുതുപണം, വെള്ളരി, ചക്ക ,മാങ്ങ, നാളികേരം തുടങ്ങി കണിക്കോപ്പുകള്‍ ഒരുക്കി വച്ചു.
ഇന്ന് പുലര്‍ച്ചെ 2.15 ന് മേല്‍ശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് നെയ് നിറച്ച നാളികേര മുറികളില്‍ അരി ത്തിരിയില്‍ അഗ്‌നി പകര്‍ത്ത് ആദ്യം ഗുരുവായൂരപ്പന് വിഷുക്കണി കാണിച്ച് തൃക്കൈയ്യില്‍ വിഷു കൈനീട്ടവും സമര്‍പ്പിച്ചു. പിന്നീട് കൃത്യം 2.30ന് ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ വിഷുക്കണി ദര്‍ശനത്തിനായി പ്രവേശിപ്പിച്ചു.
നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ അതിനു പുറത്തു നിന്നാണ് ഭക്തര്‍ക്ക് തൊഴാനും വിഷുക്കണി ദര്‍ശിക്കാനും കഴിഞ്ഞത്. ഒരു മണിക്കൂര്‍ നേരമാണ് വിഷുക്കണി ദര്‍ശനം
പിന്നീട് തൈലാഭിഷേകവും വാക ചാര്‍ത്തും കഴിഞ്ഞ് പതിവു ചടങ്ങുകളിലേക്കും കടക്കും. വിഷുക്കണി ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് വെര്‍ച്ചല്‍ ക്യൂ വഴി ക്ഷേത്രത്തിലെത്തിയത്. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാത്തവര്‍ക്ക് കിഴക്കേ നടയിലെ ദീപസ്തംഭത്തിനരികെ നിന്ന് ഗുരുവായൂരപ്പനെ കണ്ട് തൊഴാം. വിഷു ദിവസം ഉച്ചപ്പൂജക്ക് വിശേഷ വിഭവങ്ങളാണ് ഗുരുവായൂരപ്പന് നിവേദ്യമായി സമര്‍പ്പിക്കുക. രാത്രി വിഷു വിളക്കും ഉണ്ടാകും.
https://www.facebook.com/Malayalivartha