സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി; നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരും

കോവിഡ് വ്യാപനം സംസ്ഥാനത്ത് അനിയന്ത്രിതമായി തുടർന്നാൽ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനനുസരിച്ച് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് കലക്ടര്‍മാര്‍ക്ക് അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ, നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.
എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചിരിക്കണം.
പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം. പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.
വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇതു നിർബന്ധിതമായി പാലിച്ചിരിക്കണം.
https://www.facebook.com/Malayalivartha