പിണറായി ഇങ്ങനെയൊക്കെയാണ്... അടുത്തത് ശ്രീരാമകൃഷ്ണന്റെ നീതി... രാജി ശാപമാകുമ്പോൾ.. അസ്ഥിയെ തൊട്ടാൽ തീർക്കും, പിണറായിസം ഇതാണ്

അടുത്ത ഊഴം ശ്രീരാമകൃഷ്ണനോ? കെ.റ്റി ജലീലിനെ തള്ളാന്‍ മുഖ്യമന്ത്രിക്ക് ഒരു മിനിറ്റാണ് വേണ്ടി വന്നതെങ്കില്‍ ശ്രീരാമകൃഷ്ണനെ തള്ളാന്‍ അര മിനിറ്റ് മതിയാകും. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടു എന്ന പേരില്‍ മുഖ്യമന്ത്രി സ്പീക്കറെ ഒഴിവാക്കുമെന്ന് കരുതാന്‍ വയ്യ.
തന്നെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ഇതാണ് ഫലമെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ് പിണറായി വിജയന്‍.
ജലീലിനോട് രാജിവയ്ക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ മുസ്ലീം സമുദായവും സി പി എമ്മും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
മുസ്ലീം സമുദായത്തിലേക്ക് സിപിഎമ്മിനുള്ള പാലമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി.ജലീലിനെ കണ്ടിരുന്നത്. ഇത് സിപിഎം നേതാക്കള്‍ക്ക് അടക്കം അറിയുന്ന കാര്യമാണ്. വിവിധ മുസ്ലീം സംഘടനകളുമായി ജലീലിനു അടുത്ത ബന്ധമുണ്ട്. എന്തിന് ലീഗില്‍ പോലും ജലീലിന് വേരുകളുണ്ട്. മലപ്പുറത്ത് സിപിഎം സമീപകാലത്തുണ്ടാക്കിയ മുന്നേറ്റത്തില്‍ ജലീല്‍ നിര്‍ണായക പങ്കുവഹിച്ചെന്ന പാര്‍ട്ടിയുടെ വിലയിരുത്തലും ജലീലിനെ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനാക്കിയിരുന്നു. വ്യക്തിപരമായി പാര്‍ട്ടിയിലെ പല നേതാക്കളേക്കാളും കൂടുതല്‍ അടുപ്പം ജലീലിനോട് മുഖ്യമന്ത്രിക്കുണ്ടായിരുന്നു.
നേരത്തെ തദ്ദേശസ്വയംഭരണവകുപ്പ് കൈകാര്യം ചെയ്ത ജലീീലിനെ പ്രസ്തുത വകുപ്പില്‍ നിന്നും മാറ്റണമെന്ന അഭിപ്രായം ശക്തതമായിട്ടും മാറ്റാത്തത് മുഖ്യ്യമന്ത്രി നല്‍കിയ ഔദാര്യമായിരുന്നു. തദ്ദേശ
വകുപ്പിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്.
പുനസംഘടനയുടെ സമയത്ത് മാത്രമാണ് ജലീലിനെ ആ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസമന്ത്രിയാക്കാന്‍ പിണറായി തീരുമാനിച്ചത്. ഇതില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് അത്യപ്തിയുണ്ടെന്ന് മനസിലാക്കിയിട്ടും പിണറായി കുലുങ്ങിയില്ല.രവീന്ദ്രനാഥിന്റെ പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങളെക്കാള്‍ പിണറായിയെ ആകര്‍ഷിച്ചത് ജലീലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.
ജലീലുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഉണ്ടായെങ്കിലും ജലീലിന് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണം പാര്‍ട്ടി ഫോറങ്ങളില്‍ ആരും തന്നെ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ തയ്യാറായില്ല.
ജലീലിനെ കൈവിടുന്നതിലൂടെ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കഴിഞ്ഞ 5 വര്‍ഷവും ഇതായിരുന്നില്ല സ്ഥിതി. താന്‍ തെളിച്ച പാതയിലൂടെയാണ് മുഖ്യമന്ത്രി സഞ്ചരിച്ചു കൊണ്ടിരുന്നത്. ഇനിയും ജലീലിനെ സംരക്ഷിക്കുന്നത് വലിയ തിരിച്ചടിയാവും എന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.
ഇ.പി.ജയരാജന് ലഭിക്കാത്ത സംരക്ഷണം മുഖ്യമന്ത്രിയില്‍ നിന്നും കെ.ടി.ജലീലിന് ലഭിക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തിപ്പെടുകയും ചെയ്തതോടെയാണ് കടുത്ത നിലപാടിലേക്ക് മുഖ്യമന്ത്രി നീങ്ങിയത്. ഇ പി. ജയരാജന്‍ പാര്‍ട്ടി അംഗമാണ്. ഇ.പിയെ രാജിവയ്പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് അന്ന് നിമിഷങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്.
ലോകായുക്ത വിധിയോടെ സിപിഎമ്മില്‍ അഭ്യന്തര ഭിന്നത രൂപപ്പെടുത്തിരുന്നു. പാര്‍ട്ടിയിലുണ്ടായ ഭിന്നത ആളിക്കത്താനുള്ള സാധ്യത മുഖ്യമന്ത്രി മുന്‍കൂട്ടി കണ്ടിരുന്നു. ലോകായുക്ത വിധിയില്‍ എ.കെ.ബാലന്‍ ജലീലിനെ പിന്തുണച്ചു രംഗത്ത് വന്നെങ്കിലും സിപിഎമ്മിന്റെ പരസ്യ പിന്തുണ ജലീലിന് ലഭിച്ചിരുന്നില്ല. ആദ്യഘട്ടത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തന്നെ സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജലീല്‍. എന്നാല്‍ ബാലന്‍ ജലീലിന് നല്‍കിയ ക്ലീന്‍ ചിറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായതോടെ ചിത്രം മാറി. എം.എ. ബേബിയാണ് ആദ്യമായി ജലീലിനെതിരെ രംഗത്തെത്തിയത്.
ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സമയത്ത് തന്നെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനത്തിലെത്തിയിരുന്നു. . കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള പോളിറ്റ് ബ്യൂറോ അംഗവും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തി. പിന്നാലെ കെ.ടി.ജലീലിനെ എ.കെ.ജി സെന്ററിന് അടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് കോടിയേരി വിളിപ്പിച്ചു.
ഔദ്യോഗിക വസതിയില്‍ നിന്നും സ്വകാര്യ കാറില്‍ ഫ്‌ളാറ്റിലെത്തി ജലീല്‍ കോടിയേരിയെ കണ്ടു. രാജിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് കോടിയേരി ജലീലിനെ അറിയിച്ചു. എകെജി സെന്ററിലെ കൂടിക്കാഴ്ചയിലും ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യത ജലീല്‍ ചൂണ്ടിക്കാട്ടിയെങ്കിലും പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുക എന്ന നിര്‍ദേശം കോടിയേരി ജലീലിന് നല്‍കിയത് എന്നാണ് സൂചന.
ഇതിന് പിന്നാലെ ജലീലിന്റെ രാജിക്കത്തുമായി പേഴ്‌സണല്‍ ഗണ്‍മാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തികയും െ്രെപവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയുമായിരുന്നു.
ഏതായാലും ധാര്‍മ്മികതയുടെ പേരു പറഞ്ഞ് ജലീലിനെ ശിക്ഷിക്കാതിരിക്കാനാണ് സി പി എമ്മിന്റെ തീരുമാനം.
"
https://www.facebook.com/Malayalivartha