'താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല... യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്....' ജലീല്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല

ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലില്‍ രാജിവെച്ചതിന് പിന്നാലെ മന്ത്രി െക.ടി ജലീല്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്ത്. തന്‍റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്ബുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നായിരുന്ന ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചരിക്കുന്നത്. എന്നാല്‍ താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ലെന്നും ഉദ്യോഗാര്‍ഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയതെന്നും ചാമക്കാല പറഞ്ഞു.
ജ്യോതികുമാര്‍ ചാമക്കാല പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ശ്രീ ജലീല്‍,
താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല...
യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്....
മുഖ്യമന്ത്രിയെ ചൂണ്ടാണിവിരലില്‍ നിര്‍ത്തി വിജിലന്‍സിനെക്കൊണ്ട് തയാറാക്കിച്ച തട്ടിപ്പ് റിപ്പോര്‍ട്ട് എക്കാലവും തുണയാകുമെന്ന് കരുതിയോ ?
ലോകായുക്തയുടെ പരാമര്‍ശങ്ങളെ ഇപ്പോഴും നിസാരവല്‍ക്കരിക്കുന്ന നിങ്ങളില്‍ നിന്നാണ് അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നത് !
അന്വേഷണ ഏജന്‍സികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ...!
അങ്ങയുടെ ധൈര്യവും 'കുറുമ്ബും' കേരളം കണ്ടതാണ്....
ഏത് മാധ്യമമാണ് താങ്കളെ വേട്ടയാടിയത് ?
യുഡിഎഫ് മന്ത്രിമാരോടെടുത്ത സമീപനം കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ താങ്കള്‍ കാലാവധി പൂര്‍ത്തിയാക്കുമായിരുന്നോ ?
മാര്‍ക്ക് ദാനവും ഭൂമി കുംഭകോണവും സര്‍ക്കാര്‍ വാഹനത്തിലെ മതഗ്രന്ഥ വിതരണവുമടക്കം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന എത്ര നടപടികളാണ് താങ്കളില്‍ നിന്നുണ്ടായത് ?
എന്നിട്ടും കസേര തെറിക്കാതിരുന്ന താങ്കള്‍ ഇനി ഇരവാദം പറഞ്ഞ് സ്വയം പരിഹാസ്യനാകരുത്....
https://www.facebook.com/Malayalivartha