ആശങ്കയോടെ രാജ്യം.... രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകള്‍ , ആയിരം കടന്ന് മരണനിരക്ക്

ആശങ്കയോടെ രാജ്യം.... രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകള്‍ , ആയിരം കടന്ന് മരണനിരക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണ സംഖ്യ ആയിരം കടന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.1027 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ നിരക്ക് 1,72,085 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഇന്ന് രാത്രി എട്ടുമുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി നവീകരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് ഉദ്ദവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആശുപത്രി കിടക്കകളുടെയും ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെയും ദൗര്‍ലഭ്യവും സംസ്ഥാനത്തുണ്ട്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സംസ്ഥാനം കടുത്ത സമ്മര്‍ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം പടര്‍ന്നു പിടിക്കുന്ന സംസ്ഥാനത്ത്, ദിവസേന രാത്രി കര്‍ഫ്യൂകള്‍ കൂടാതെ വാരാന്ത്യ ലോക്ഡൗണുമുണ്ട്.
https://www.facebook.com/Malayalivartha