നീതിനിഷേധിക്കപ്പെടുന്നവന്റെ പോരാട്ടം; സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാനുള്ള നടവഴി തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് വൃദ്ധ ദമ്പതികൾ; കരുംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ ദയനീയ കാഴ്ച്, സഹോദരങ്ങളായ ലീലയും വസന്തയും അര്‍ബുദരോഗിയായ വസന്തയുടെ ഭര്‍ത്താവ് രാജനും സത്യഗ്രഹവുമായി വീണ്ടും പഞ്ചായത്തിന് മുന്നിലെത്തി

തങ്ങളുടെ സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാനുള്ള നടവഴി തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് വൃദ്ധ ദമ്പതികളുടെ സത്യാഗ്രഹം. കരുംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ കണ്ണുനനയിക്കുന്ന കാഴ്ച്. നീതിനിഷേധിക്കപ്പെടുന്നവന്റെ പോരാട്ടം. വയോധികരും മൂന്നാം വാര്‍ഡിലെ മല്ലന്‍വിള കോളനിയില്‍ താമസിക്കുന്ന സഹോദരങ്ങളായ ലീലയും വസന്തയും അര്‍ബുദരോഗിയായ വസന്തയുടെ ഭര്‍ത്താവ് രാജനും സത്യഗ്രഹവുമായി വീണ്ടും പഞ്ചായത്തിന് മുന്നിലെത്തിയയിരിക്കുന്നത്. ഇവര്‍ താമസിക്കുന്ന വീട്ടിലേക്കുള്ള വഴി സമീപവാസികള്‍ അനധികൃതമായി കെട്ടിയടയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനുപിന്നാലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ അര്‍ബുദരോഗിയുടെ ചികിത്സയും പെരുവഴിയിലായ അവസ്ഥയിലായതായി ഇവര്‍ പറയുകയാണ്. നിലവില്‍ സമീപവാസിയായ ബന്ധുവിെന്റ ഔദാര്യത്തില്‍ അവരുടെ സ്ഥലത്തുകൂടിയാണ് നടന്നുവരുന്നത്. ഇതുകൂടാതെ ഇവർ തങ്ങളുടെ വഴി തുറന്നുകിട്ടാന്‍ മുട്ടാത്ത വാതിലുകളില്ല.
വീട്ടിലേക്കുള്ള വഴി തുറന്നുതരണമെന്നാവശ്യപ്പെട്ട് ഇലക്ഷന് മുമ്പ് രണ്ടുതവണ പഞ്ചായത്തിന് മുന്നില്‍ സത്യഗ്രഹമിരുന്നപ്പോള്‍ വോട്ടെടുപ്പിനുശേഷം പരിഹാരം കാണാമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത് തന്നെ.
എന്നാല്‍, ഇലക്ഷന് കഴിഞ്ഞ് ദിവസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് പഞ്ചായത്തിന് മുന്നില്‍ ഇന്നലെ വീണ്ടും സത്യഗ്രഹവുമായി ഇവർ എത്തിയത്. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷം ഈ വഴി പ്രശ്നം പരിഹരിക്കാന്‍ ഉപസമിതി രൂപവത്കരിക്കുകയുണ്ടായി. എന്നാല്‍, ഉപസമിതി തയാറാക്കിയ നിര്‍ദേശത്തിനോട് പഞ്ചായത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങള്‍ വിയോജിച്ച് തുടര്‍നടപടി തടസ്സപ്പെടുത്തുകയായിരുന്നെന്നാണ് ആക്ഷേപം.
ചില അംഗങ്ങള്‍ ഇത് വിയോജിച്ചതോടെ തീരുമാനമെടുക്കാന്‍ ഉപസമിതിയുടെ നിര്‍ദേശം ആര്.ഡി.ഒക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി പി.ബി. സന്തോഷ് കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha