Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അകത്തായാലും പുറത്തായാലും... ജലീല്‍ ജയിച്ചാല്‍ പാര തോറ്റാലും പാര പെടാപാട് പെട്ട് പിണറായി

16 APRIL 2021 09:07 AM IST
മലയാളി വാര്‍ത്ത

തവനൂരില്‍ നിന്ന് കെടി ജലീല്‍ ജയിച്ചുവന്നാല്‍ സിപിഎമ്മിനും പിണറായി വിജയനും പാരയാകും. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ചിട്ട് ഇറക്കാനും വയ്യ എന്നതാണ് നിലവിലെ സ്ഥിതി.

എല്‍ഡിഎഫിന്റെ ഇമേജ് കരിനിഴലിലും കരിമഷിയിലും മുക്കി വികൃതമാക്കിയ ജലീലിനെ ഇനി എത്രനാള്‍ സിപിഎം താങ്ങിനിറുത്തും എന്നു വ്യക്തമല്ല. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ആ തോല്‍വി ജലീലിന് പാരയാകും.

 



തെരഞ്ഞെടുപ്പിനു മുന്‍ പഴയ കോളജ് അധ്യാപക ജോലിയിലേക്ക് മടങ്ങാനാണ് തനിക്കു താല്‍പര്യമെന്ന് പറഞ്ഞ ജലീലിനെ വീണ്ടും തനവൂരില്‍ മത്സരിക്കാന്‍ ഇറക്കിയപ്പോള്‍ പിണറായി വിജയന്‍ വിചാരിച്ചില്ല ഇലക്ഷന്‍ ഫലം വരുന്നതിനുമുന്നേ ജലീല്‍ വല്ലാത്ത ബാധ്യതയായി മാറുമെന്ന്.


തെരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ പിണറായിക്ക് നെഞ്ചിടിപ്പ് മാറില്ലെന്ന സ്ഥിതിയിലാണ് തവനൂരിലെ തോല്‍വിയും വിജയവും.

 



ഭരണതുടര്‍ച്ചയുണ്ടാവുകയും ജലീല്‍ ജയിച്ചുവരികയും ചെയ്താല്‍ വീണ്ടുമൊരു മന്ത്രിസ്ഥാനം ജലീലിലൂടെ മലപ്പുറത്തിന് നല്‍കാന്‍ യാതൊരു സാധ്യതയില്ല.

വെറും എംഎല്‍എയായി നിയമസഭയില്‍ ജലീലിലെ ഇരുത്തുകയല്ലാതെ മന്ത്രി പദവി നല്‍കിയാല്‍ പാര്‍ട്ടിയും ജനവും ഇളകുമെന്ന സാഹചര്യമാണുള്ളത്. ജലീല്‍ തോറ്റാല്‍ പാര്‍ട്ടി കൈയൊഴിയികയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളുടെ വ്യവഹാരങ്ങളുമായി പ്രതിക്കൂട്ടിലാവുകയും ചെയ്യും.




പഴയ കുറ്റിപ്പുറം മണ്ഡലം മുറിച്ചുണ്ടായ തവനൂരില്‍ ഇതോടകം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കെടി ജലീല്‍ ആയിരുന്നു വിജയിച്ചത്.

മുസ്ലീം ലീഗിന്റെ പെരുങ്കോട്ട എന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം ആയിരുന്നു മുന്‍പ് കുറ്റിപ്പുറം. ചാക്കീരി അഹമ്മദ് കുട്ടിയും കൊരമ്പയില്‍ അഹമ്മദ് ഹാജിയും മത്സരിച്ച് ജയിച്ച മണ്ഡലമായിരുന്നു. അതിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് മത്സരിക്കാന്‍ എത്തുന്നത്.

 


1991 , 1996, 2001 തിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയം.

മുസ്ലീം ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്ത് വന്ന കെടി ജലീല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റാരോപിതനായിരുന്ന കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് 8,781 വോട്ടിന് തോല്‍പിച്ചത് ചരിത്രം. 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് തവനൂര്‍ മണ്ഡലം രൂപീകരിച്ചത്.

 



2011 ലും 2016 ലും കെടി ജലീല്‍ സിപിഎം പിന്തുണയില്‍ അവിടെ വിജയിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രികൂടിയ കെടി ജലീല്‍ വിവാദങ്ങള്‍ക്കിടെ മൂന്നാമൂഴം അവിടെ വിജയിക്കുമോ എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പ് വേളയില്‍തന്നെ ശക്തമായ പ്രതിഷേധം ജലീലിനെതിരെ പലയിടങ്ങളിലും ഉയരുകയും ചെയ്തിരുന്നു.

പൊന്നാനി ലോക്‌സഭ മണ്ഡലത്തിന് കീഴിലാണ് തവനൂര്‍ മണ്ഡലം. 2019 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ പന്ത്രണ്ടായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

 




തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലം ഏറെക്കുറെ എല്‍ഡിഎഫിനൊപ്പമായിരുന്നു. 2006 ല്‍ കുറ്റിപ്പുറത്ത് മത്സരിക്കുമ്പോള്‍ 8,781 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. 2011 ല്‍ തവനൂരില്‍ എത്തിയപ്പോള്‍ അത് 6,854 ആയി കുറഞ്ഞു.

എന്നാല്‍ 2016 ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ജലീലിന്റെ ഭൂരിപക്ഷം 17,064 വോട്ടുകളായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തവനൂരില്‍ നിര്‍ണായകമായ ഫലം പുറത്തുവരാനിരിക്കുന്നത്.



എല്‍.ഡി.എഫിന് അത്രയേറെ മുന്‍തൂക്കമുള്ള മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയാടിത്തറ ഇളക്കാന്‍ എതിര്‍സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് ഇളക്കാന്‍ സാധിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (33 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends