തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി; സാംപിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താമെന്ന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷൻ

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്കി. സാംപിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്. സാംപിള്‍ വെടിക്കെട്ട്, വെടിക്കെട്ട്, ചമയ പ്രദര്‍ശനം എന്നിവ പതിവുപോലെ തന്നെ നടക്കും.
നേരത്തെ കര്‍ശന നിയന്ത്രണത്തോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനമായിരുന്നു. തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവ ഉള്‍പ്പെടുന്ന ഭാഗത്ത് പ്രവേശിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി പൂരം നടത്തും. 22, 23, 24 തീയതികളിലാണു വ്യവസ്ഥകള്‍ ബാധകമാവുക. 23നാണ് പൂരം.
https://www.facebook.com/Malayalivartha