റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിന്റെ മൃതദേഹം; വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലം പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമണ്‍കാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാറില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറേ നേരമായി വാഹനം ഓണാക്കി നിര്‍ത്തിയിട്ടിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha





















