ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ കുറിച്ച് ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ

അധികാര ധാര്‍ഷ്ട്യത്തിനെതിരെ ഇന്ത്യന്‍ യുവത്വത്തെ നട്ടെല്ലോടെ നിർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് പലരും പാറ്റയെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ ശ്രമിച്ച അഭിജീത് ദീപ്കെ തന്നെയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനേയും സമരം ചെയ്യാം എന്ന് ലോകമെമ്പാടുമുള്ള മനുഷ്യരെ ബോധ്യപ്പെടുത്തി ചരിത്ര നേട്ടമാണ് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചതിലൂടെ തെളിയിക്കപ്പെട്ടത്. രാജ്യത്തെ ഓരോ മതാപിതാക്കളുടേയും ഹൃദയം കവർന്ന ആ മകനെയോർത്ത് ഇന്ന് അഭിമാനം കൊണ്ട് നിറയുന്നു അനിത ദീപ്കെയ്ക്ക്. മകന്റെ പ്രവർത്തനങ്ങളിൽ വളരെയധികം സന്തോഷവതിയാണ് അവർ.. അഭിജീത് ദിപ്‌കെയുടെ മാതാവ് അനിത ദിപ്‌കെ മാധ്യമങ്ങളോട് പ്രതികരിച്ചു കഴിഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യ തലസ്ഥാനത്ത് സമരം കടക്കുമ്പോഴും മക്കളെക്കുറിച്ചുള്ള ആശങ്കയിൽ ഒരോ വിദ്യാർഥിയുടെയും വീട്ടിൽ ആശങ്കയായിരുന്നു. അത്തരത്തിൽ സമരവേളയിൽ തങ്ങൾക്കുണ്ടായിരുന്ന ആശങ്കയും ഭയവും തുറന്നുപറയുകയാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ മാതാവ് അനിത ദീപ്കെ. മകനെക്കുറിച്ചേർത്ത് കഴിഞ്ഞ അഞ്ച് ആഴ്ച്ചകളായി തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിഞ്ഞില്ലെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ് അനിത ദിപ്‌കെ പറഞ്ഞു.
'എനിക്ക് ഇപ്പോൾ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. എന്നാൽ പലപ്പോഴും വലിയ ഭയമായിരുന്നു. അവനെ മർദിച്ചപ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്ന് നിരന്തരം ആശങ്കപ്പെട്ടു. അവനെ ഇടിക്കുകയും കരണത്തടിക്കുകയും ചെയ്തു. അതെല്ലാം എന്നെ മാനസികമായി ഏറെ തളർത്തി. രാത്രി മൂന്ന്, നാല് മണിവരെ ഉറങ്ങാനായിരുന്നില്ല. ഭക്ഷണം കഴിക്കാനും കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേർക്കും വിശപ്പില്ലാതെയായി.
ജൂൺ ഏഴ് മുതൽ വീട്ടിൽ മറ്റൊന്നും ചെയ്യാൻ പോലും മനസ്സില്ലാത്ത അവസ്ഥയിലായിരുന്നു. അവൻ അസാധാരണമായ ഒരു കാര്യമാണ് ചെയ്തത്. ഇപ്പോഴും വളരെ ചെറുപ്പമാണ്. എന്നിട്ടും ഇത്രയും വലിയൊരു നേട്ടം കൈവരിക്കാൻ അവന് കഴിഞ്ഞു. ഒരു അമ്മയെന്ന നിലയിൽ എനിക്ക് അവനിൽ അതിയായ അഭിമാനമുണ്ട്'. അനിത ദിപ്‌കെ പറഞ്ഞു.
https://www.facebook.com/Malayalivartha























