പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

പ്രിയദർശിനി സർവീസുകളിൽ വൻ തട്ടിപ്പ്. പുരുഷന്മാർക്കും ഫ്രീ ടിക്കറ്റ് നൽകി പണം സ്വന്തം കീശയിലാക്കാൻ ചില കണ്ടക്ടന്മാർ ശ്രമിച്ചതായാണ് വിവരം. നിലവിൽ വൻ തുക പദ്ധതി നടപ്പിലാക്കിയത് മൂലം സർക്കാറിന് ബാധ്യത എന്നിരിക്കെയാണ് ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടിരിക്കുന്നത്. ഇതോടെ സർക്കാരിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിലവിൽ സ്ത്രീകൾക്ക് നൽകുന്ന സീറോ വാല്യൂ ടിക്കറ്റിന്റെ പണം സംസ്ഥാന സർക്കാറാണ് കെഎസ്ആർടിസിക്ക് നൽകുക. ഈ അവസരം മുതലെടുത്താണ് ചില ജീവനക്കാർ പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലേക്കാക്കുന്നത്. പലരും ടിക്കറ്റ് പരിശോധിക്കാതെയാണ് പണം നൽകുന്നത്. ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് കൈയൊഴിയുകയും പകരം ടിക്കറ്റ് നൽകുകയുമാണ് തട്ടിപ്പ് രീതി.
സംഭവം ശ്രദ്ധയിൽ വന്നതോടെ കർശന നടപടിയെടുത്തിരിക്കുകയാണ് സർക്കാർ. പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നിലവിൽ നോട്ടീസ് നൽകി. സീറോ വാല്യൂ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി, യാത്രക്കാരിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ബസിലെ പരിശോധനക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ബസുകളിലെ പരിശോധന കർശനമാക്കാനും കെഎസ്ആർടിസി തീരുമാനിച്ചു.
https://www.facebook.com/Malayalivartha






















