Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊരു തുടക്കം മാത്രം... സിപിഎമ്മിനെ തകര്‍ക്കാന്‍ ഏഷ്യാനെറ്റ് നിരന്തരം വ്യാജവാര്‍ത്ത നല്‍കുന്നു എന്നാരോപിച്ച് ഏഷ്യാനെറ്റ് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്; വാര്‍ത്തകള്‍ കണ്ണുമടച്ച് കൊടുക്കുമ്പോള്‍ ഇത്തരമൊരു തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിചാരിച്ചില്ല; എംവി ജയരാജന്‍ കത്തിക്കയറിയിട്ടും ചാനലുകള്‍ വാര്‍ത്ത നല്‍കിയില്ല

16 APRIL 2021 08:23 AM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് സിപിഎം ആദ്യമായി ഒരു ചാനലിലേക്ക് മാര്‍ച്ച് നടത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കണ്ണൂര്‍ ഓഫീസിലേക്കാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പാനൂര്‍ മന്‍സൂര്‍ കേസിലെ പ്രതി ശ്രീരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വ്യാജവാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ശ്രീരാഗിന്റെ അമ്മയും കുടുംബാംഗങ്ങളുമടക്കം പങ്കെടുത്ത മാര്‍ച്ച്. ഓഫീസിനുസമീപം നടത്തിയ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

 

 



തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ സിപിഐ എം ആസൂത്രിത കൊലപാതകമായി ചിത്രീകരിച്ച് നിരന്തരം വാര്‍ത്ത ചമയ്ക്കുകയായിരുന്നു ഏഷ്യാനെറ്റും മറ്റു വലതുപക്ഷ മാധ്യമങ്ങളും എന്നാണ് പാര്‍ട്ടിയുടെ ആരോപണം.

കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്ത് രതീഷ് എന്ന യുവാവ് ജീവനൊടുക്കിയതിലും ദുരൂഹതയുണ്ടെന്നുവരുത്തി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി. നാലാംപ്രതി ശ്രീരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കുമ്പോള്‍, റിമാന്‍ഡുചെയ്യപ്പെട്ട് ജയിലിലായിരുന്നു ശ്രീരാഗ്. തെളിവ് നശിപ്പിക്കാനായി പ്രതികളെ ഇല്ലാതാക്കുന്നുവെന്ന പച്ചക്കള്ളത്തിന് വിശ്വാസ്യത നല്‍കാനായിരുന്നു വ്യാജവാര്‍ത്ത.

 



വലിയ വിമര്‍ശനമുയര്‍ന്നതോടെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തിരുത്തി ക്ഷമാപണം നടത്തിയെങ്കിലും അതിനകം വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ 'നേരും നിര്‍ഭയത്വവും' വെറും കാപട്യമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇടതുപക്ഷവിരുദ്ധതയാണ് ആ ചാനലിന്റെ മുഖമുദ്ര. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും താറടിക്കാനും കടന്നാക്രമിക്കാനും അവര്‍ എന്തുംചെയ്യുമെന്നും ജയരാജന്‍ വ്യക്തമാക്കി,



ചാനല്‍ മുതലാളിയുടെ രാഷ്ട്രീയപക്ഷപാതിത്വം അതിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാടില്ലാത്തതാണ്. അങ്ങനെയുണ്ടായാല്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമാകില്ല. അങ്ങേയറ്റം ദുഷ്ടമനസ്സുള്ളവരാണ് അതിലെ ചില റിപ്പോര്‍ട്ടര്‍മാരും അവതാരകരും.

മന്‍സൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശ്രീരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വ്യാജ വാര്‍ത്ത തിരുത്തി ക്ഷമാപണം നടത്തിയതുകൊണ്ടായില്ല. മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെ, സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ കള്ളവാര്‍ത്ത ലീഗുകാര്‍ പിന്നെയും വ്യാപകമായി പ്രചരിപ്പിച്ചു. അതും ഏഷ്യാനെറ്റ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടോടെ.

 



ഏഷ്യാനെറ്റ് തുടര്‍ച്ചയായി ഇത്തരം വൃാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്. വി എസ് അച്യുതാനന്ദന്‍ ആര്‍എംപിയില്‍ ചേരുമെന്ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസവും കെവിന്‍ വധക്കേസില്‍ ഡിവൈഎഫ്‌ഐക്കാര്‍ പിടിയിലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ദിവസവും ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്തനല്‍കിയത് ഗൂഢാലോചനയുടെ ഫലമായിരുന്നു. ശ്രീരാഗിന്റെ വാര്‍ത്തയ്ക്കുപിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് എം വി ജയരാജന്‍ പറഞ്ഞു.

സിപിഐ ജില്ലാ അസി.സെക്രട്ടറി എ പ്രദീപന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍, പി ഹരീന്ദ്രന്‍ (സിപിഐ എം), രാജേഷ് പ്രേം (എല്‍ജെഡി), മഹമ്മൂദ് പറക്കാട്ട് (ഐഎന്‍എല്‍), ബാബുരാജ് ഉളിക്കല്‍ (ജനതാദള്‍ –എസ്), കെ പി ശിവപ്രസാദ് (എന്‍സിപി) എന്നിവര്‍ സംസാരിച്ചു. ശ്രീരാഗിന്റെ അമ്മ അജിത, അമ്മാവന്‍ അനില്‍കുമാര്‍(ശശി), മുന്നണി നേതാക്കളായ എം പ്രകാശന്‍, വത്സന്‍ പനോളി, കെ ഇ കുഞ്ഞബ്ദുള്ള, കെ പി സുധാകരന്‍, പി കെ പ്രദീപന്‍, കെ പി യൂസഫ് എന്നിവരും പങ്കെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (53 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends