തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി.... വെടിക്കെട്ട് നിബന്ധനകളോടെ നടത്താം... പൊതുജനങ്ങള്‍ക്ക് പ്രവേശനം കര്‍ശന പരിശോധനയ്ക്ക് ശേഷം

തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും പതിവുപോലെ നടത്താനാണ് കേന്ദ്ര ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്ടി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതി നല്‍കിയത്.
ഇതുപ്രകാരം 17 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ട് നിബന്ധനകളോടെ നടത്താം. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണം നേരത്തെ തുടങ്ങിയിരുന്നു.
കേന്ദ്ര എക്സ്പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഈ വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിച്ച് നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. 23 നാണ് തൃശൂര്‍ പൂരം.
കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ നേരത്തേ തീരുമാനമായിരുന്നു. പരിശോധനയ്ക്ക് ശേഷമാകും ആളുകളെ പ്രവേശിപ്പിക്കുന്നത്.
45 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. 45 വയസിന് താഴെയുള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമാകും പ്രവേശനം.
https://www.facebook.com/Malayalivartha






















