Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ വീഴ്ച അത്ര സിമ്പിളല്ല... ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി; യൂസഫലിക്ക് പ്രത്യേക വിമാനമയച്ച രാജകുടുംബം തന്നെ ലോകോത്തര ചികിത്സയ്ക്കും വേണ്ടത് ചെയ്തു; ശസ്ത്രക്രിയ നടത്തിയത് ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ഉള്‍പ്പെട്ട 25 പേരുടെ വിദഗ്ധ സംഘം

16 APRIL 2021 08:38 AM IST
മലയാളി വാര്‍ത്ത

ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിക്ക് അബുദാബിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ.ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് ബുര്‍ജില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്.

യൂസഫലിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വാര്‍ത്ത വന്നെങ്കിലും നടുവിന് വേദനയുണ്ടായിരുന്നു. അപകട ദിവസം രാത്രിയില്‍ തന്നെ അബുദാബി രാജകുടുംബം പ്രത്യേക വിമാനത്തില്‍ യൂസഫലിയേയും കുടുംബത്തേയും അബുദാബിയിലെത്തിച്ചു. അവിടെ നിന്നാണ് രാജകുടുംബം ഇടപെട്ട് വിദഗ്ധ ചികിത്സ ഉറപ്പാക്കിയത്.

 



ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു. ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട്ടെ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടര്‍ന്നാണ് നട്ടെല്ലിന്റെ ചികില്‍സയ്ക്ക് വിധേയനായത്. യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധിപന്‍മാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരം അന്വേഷിച്ചു.

 



ഹെലീകോപ്ടര്‍ അപകടത്തിന് ശേഷം യൂസഫലി പൂര്‍ണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയില്‍ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്.

ഞായറാഴ്ച രാവിലെയാണ് യൂസഫലിയും ഭാര്യയും അടക്കം ആറുപേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട്ടെ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്. തുടര്‍ന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. 47 വര്‍ഷമായി അബുദാബിയില്‍ താമസമാക്കിയ യൂസഫലിയുടെ ആരോഗ്യവിവരം അബുദാബി രാജകുടുംബം അന്വേഷിച്ചിരുന്നു. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 നാണ് യൂസഫലി അബുദാബിയിലെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം യൂസഫലി അബുദാബിയിലെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

 



കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കാരണം മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഹെലികോപ്റ്റര്‍ പെട്ടെന്ന് ഇറക്കിയതെന്നും ലുലു ഗ്രൂപ്പ് വിശദീകരിച്ചിരുന്നു. രാവിലെ ദുബായ് സിലിക്കണ്‍ ഒയാസീസില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തില്‍ യൂസഫലി പങ്കെടുത്തില്ല. അടുത്ത ദിവസങ്ങളില്‍ ഓഫിസ് ജോലികളിലേക്ക് മടങ്ങിയെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട എം.എ.യൂസഫലിയേയും സംഘത്തേയും രക്ഷിക്കുന്നതിന് മുന്‍കയ്യെടുത്ത വനിതാ പൊലീസ് ഓഫിസറെ പോലീസ് വകുപ്പ് ആദരിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും കാഷ് അവാര്‍ഡുമാണ് നല്‍കിയത്.

 

കൊച്ചി പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിച്ചത്. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (51 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends