അമ്പരപ്പിക്കുന്ന കാഴ്ച ... മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വിവാഹിതന്‍; അതിനേക്കാള്‍ ഞെട്ടിപ്പിച്ച് വീട്ടില്‍ കയറി പ്രതിയുടെ ഭാര്യയും മക്കളും ഉള്‍പ്പെടെ 6 പേരെ കൊന്ന് പ്രതികാരം തീര്‍ത്ത് അച്ഛന്‍; പോലീസ് എത്തുമ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടക്കുന്ന സംഭവമുണ്ടായത്. മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി കുടുംബത്തിലെ ആറുപേരെ കൊന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികാരം ചെയ്തു.
ഒരു പുരുഷന്‍, മൂന്നു സ്ത്രീകള്‍, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങള്‍ എന്നിവരെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തിയത്.
പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും വകവരുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന അച്ചനെയാണ് കണ്ടത്. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു. 2018ല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കൂട്ടക്കൊലയില്‍ എത്തിയത്.
പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്നയാള്‍ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പ്രതിയായിരുന്ന വിജയ്‌യുടെ ഭാര്യയും കുട്ടികളും അച്ഛനും അമ്മായിമാരുമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വിജയ് സംഭവസമയം വീട്ടില്‍ ഇല്ലായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ മുന്‍ തലമുറയില്‍ പെട്ടവര്‍ തമ്മില്‍ ഇരു കുടുംബങ്ങളുമായി കലഹം നിലനിന്നിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ കലഹവും സംഘര്‍ഷവും പതിവായിരുന്നു.
എന്നാല്‍ 2018ല്‍ ആണ് വിജയ്, അയല്‍ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടാകുന്നത്. അതിനു ശേഷം ഇരു വീട്ടുകാരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലായ വിജയ് പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. അതിനിടെയാണ് ഇപ്പോള്‍ ദാരുണമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. സംഭവം നടക്കുമ്പോള്‍ വിജയ് വീട്ടില്‍ ഇല്ലായിരുന്നു.
വെട്ടേറ്റു വീണവരുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടി എത്തുന്നത്. എന്നാല്‍ അവര്‍ എത്തിയപ്പോഴേക്കും എല്ലാവരും വെട്ടേറ്റു വീണിരുന്നു. ആയുധവുമായി കൊലവിളി നടത്തി നിന്ന പ്രതിയുടെ അടുത്തേക്കു പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇതിനിടെയാണ് നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്.
പൊലീസ് എത്തിയപ്പോഴും പ്രതി അവിടെനിന്ന് പോയിരുന്നില്ല. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പ്രതി നിന്നിരുന്നത്. പൊലീസ് എത്തിയതോടെ കീഴടങ്ങാന്‍ തയ്യാറായി പ്രതി മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ബി. രമണ (60), ബി. ഉഷാറാണി (35), എ. രമാദേവി (53), എന്‍. അരുണ (37), ഉദയ്കുമാര്‍ (2), ബി. ഉര്‍വിഷ (ആറുമാസം) എന്നിവരെയാണ് അച്ഛന്‍ കൊലപ്പെടുത്തിയത്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഇയാള്‍ ആറു കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഈ സംഭവം പോലീസിനേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയുടെ കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത് കേസെടുത്ത് പറഞ്ഞൊതുക്കിയതുമാണ്. എങ്കിലും ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടര്‍ന്നു. അത് ഇത്രയും വലിയ കൂട്ട കൊലപാതകത്തില്‍ കലാശിക്കുമെന്ന് പോലീസും കരുതിയില്ല.
"
https://www.facebook.com/Malayalivartha
























