Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാക്കി വോട്ടെണ്ണി കഴിഞ്ഞ്... തെരഞ്ഞെടുപ്പ് ദിവസം സമദൂരം വെടിഞ്ഞ് കോണ്‍ഗ്രസ് ദൂരം തെരഞ്ഞെടുത്ത ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച് സിപിഎം; എന്‍എസ്എസ് ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ വാലാകാന്‍: സുകുമാരന്‍ നായര്‍ക്ക് മാത്രമല്ല മന്നത്തിനും കൊട്ട് കൊടുക്കുന്നു

16 APRIL 2021 09:53 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മുകാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ മറക്കാത്ത ഒരു ദിവസമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസം. അന്നാണ് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സുകുമാരന്‍ നായര്‍ വേണ്ടത് പരസ്യമായി പറഞ്ഞത്.

സമദൂരം വിട്ട് കോണ്‍ഗ്രസ് ദൂരം തെരഞ്ഞെടുത്ത ജി സുകുമാരന്‍ നായരെ തെരഞ്ഞെടുപ്പായതിനാല്‍ ആരും കാര്യമായി വിമര്‍ശിച്ചില്ല. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

 



എന്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം. ആര്‍എസ്എസിന്റെ വാലാകാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍, മന്നത്ത് പത്മനാഭനെയും വിമര്‍ശിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടിനൊപ്പം സമുദായാംഗങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് വോട്ടെണ്ണി കഴിയുമ്പോള്‍ മനസിലാകുമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിജയരാഘവന്‍ പറയുന്നു.

 



സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം. സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല. മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നത്.

വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എന്‍എസ്എസ് നോക്കുന്നില്ല. ആര്‍എസ്എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താല്‍പര്യത്തിന് എതിരാണെന്ന് സുകുമാരന്‍ നായരെ പോലുള്ള നേതാക്കള്‍ മനസിലാക്കണം.

 



സമദൂരം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ എന്‍എസ്എസിന് കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍എസ്എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. മുന്നാക്ക സംവരണം ഏതെങ്കിലും സമുദായ സംഘടനയുടെ ആവശ്യത്തിനു വഴങ്ങി എടുത്ത തീരുമാനമല്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്.

ഒരു ജാതി മത സംഘടനയുടെയും അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറല്ല. സമുദായ സംഘടനകള്‍ അവരുടെ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കട്ടെയെന്നും പരിധി വിടുമ്പോഴാണ് പ്രശ്‌നമെന്നും ലേഖനത്തില്‍ വിജയരാഘവന്‍ പറഞ്ഞു. വിമോചന സമരവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മാനാഭനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വിമോചന സമരത്തില്‍ പ്രതിലോമശക്തികള്‍ക്കൊപ്പം സമുദായ സംഘടനകള്‍ ചേര്‍ന്നെന്നാണ് വിമര്‍ശനം.

 



ആര്‍എസ്എസിന്റെ പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് എന്‍എസ്എസിന്റെ ശ്രമം. ഇത് സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് മനസിലാക്കണമെന്നും ലേഖനത്തിലുണ്ട്.

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എടുത്ത നിലപാട് തിരുത്തിക്കുന്ന സമീപനം സമുദായത്തില്‍ നിന്ന് ഉണ്ടാകും. ജാതിമത സംഘടനകളുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ എല്‍ഡിഎഫ് തയ്യാറാകില്ല. സമുദായ സംഘടനകള്‍ അവരുടെ പരിധിക്കകത്ത് നിന്ന് പ്രവര്‍ത്തിക്കട്ടേയെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.

 



എന്തായാലും സിപിഎമ്മിന് സുകുമാരന്‍ നായരുടെ മറുപടി ഉടന്‍ ലഭിക്കുന്നതാണ്. അതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ വീണ്ടും നേതാക്കള്‍ ആഞ്ഞടിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (50 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends