ക്രൈംബ്രാഞ്ചിന്റെ ഇഡിക്കെതിരായ കേസില്‍ കോടതി വിധി ഇന്ന്.... സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് വിധി

ക്രൈംബ്രാഞ്ചിന്റെ ഇഡിക്കെതിരായ കേസില്‍ കോടതി ഇന്ന് വിധി പറയും. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ ആണ് വിധി എത്തുന്നത്.
അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ വിധി വരുന്നത് വരെ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ചിന് സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു.
നിയമപരമായി ഇ.ഡിയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും കോടതി അന്വേഷണത്തില്‍ ഇടപെടരുതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയതത്.
"
https://www.facebook.com/Malayalivartha






















