Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എഴുത്തുകാരന്റെ ഫേസ്ബുക്ക് യുദ്ധം.... ബന്യാമിനും കുറേ ആടുജീവിതങ്ങളും ഗള്‍ഫില്‍ ആടുജീവിതം ഇവിടെ കഴുത ജീവിതം

16 APRIL 2021 07:44 AM IST
മലയാളി വാര്‍ത്ത

ഫെയ്സ് ബുക്ക് വഴിയുള്ള യുദ്ധമാണല്ലോ ഇപ്പോൾ പ്രധാനം. വാക്കുകൾ കൊണ്ട് ബോംബ് വർഷിക്കാം. ഒരു കണക്കിന് അത് നല്ലതാണ്.ആ പേജ് തുറന്നാൽ മാത്രമേ അതിൻ്റെ തിക്താനുഭവങ്ങൾ അനുഭവിക്കേണ്ടി വരികയുള്ളൂ.

 

രാഷ്ട്രിയക്കാരുടെ ഫെയ്സ് ബുക്ക് യുദ്ധം സാധാരണമാണ്. അതിൽ കൂടുതലും കോൺഗ്രസ്സിലെ യുവതുർക്കികളാണല്ലോ? രാഷ്ട്രീയക്കാരും എഴുത്തുകാരും കൂടി യുദ്ധമുഖത്ത് വന്നാൽ കാര്യങ്ങൾ എങ്ങനെയാകും? ഇപ്പോൾ അതാണ് കുറച്ച് ദിവസമായി കണ്ടു കൊണ്ടിരിക്കുന്നത്.കെ.ടി.ജലീലിനെയും എഴുത്തുകാരൻ ബെന്യാമിനെയും പരിഹസിച്ചു കൊണ്ടാണ് പഴയ സി പി എം നേതാവും ഇപ്പോഴത്തെ കോൺഗ്രസ് നേതാവും ആയ സെൽവരാജ് രംഗത്ത് വന്നിരിക്കുന്നത്.

 

 

ബെന്യാമിൻ്റെ പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന സെൽവരാജിന്ബെന്യാമിൻ്റ ഫെയ്സ് ബുക്ക് പോസ്റ്റ് അതിലും വലിയ ഇഷ്ടമാണ് എന്ന്. സി പി എമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിൻ്റെ പോസ്റ്റുകൾ സെൽഫ് ഗോളുകൾ ആയി മാറുകയാണെന്നും സെൽവരാജ് പറയുന്നു.സെൽവരാജ് പറഞ്ഞത് ശരിയാണ്.കാരണം കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയകയുള്ളൂ - ബെന്യാമിൻ എന്തിനാണ് അടിമപ്പണി ചെയ്യുന്നത് എന്നു ഏവർക്കും മനസ്സിലാകും.

പക്ഷേ അത് സാധ്യമാകുമോ എന്ന് രണ്ടാം തീയതി വരെ കാത്തിരിക്കണം'- തുടർ ഭരണം വന്നാൽ ബെന്യാമിൻ എന്തെല്ലാം സ്ഥാനങ്ങൾ സ്വപ്നം കാണുകയാണ്.സെൽവരാജ് ആയിട്ട് ആ സ്വപ്നങ്ങൾ തകർക്കരുത്. ഫെയ്സ് ബുക്കിലൂടെ ഇഞ്ചി കൃഷിയുടെ ബാല പാഠങ്ങളും ആട് ബിരിയാണിയും ഇട്ട് നിങ്ങൾ ജനങ്ങളെ ഒരു തരം വിഡ്ഡികളാക്കരുത്.പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ നിശബ്ദത പുലർത്തുന്നു എന്ന വിമർശനവുമായി കെ.എം.ഷാജി രംഗത്ത് എത്തിയിരുന്നു. അല്ല ഷാജി, ഒരു കാര്യം ചോദിക്കട്ടെ, ഷാജിക്ക് ഈ കേരളത്തിലെ സാംസ്കാരിക നായകന്മാരെ അത്ര അറിയില്ലേ? ഏ കെ ജി സെൻററിലെ അറിയിപ്പ് കിട്ടിയാൽ മാത്രമേ നമ്മുടെ സാംസ്ക്കാരിക നായകന്മാർ കരയ്ക്കാൻ തുടങ്ങുകയുള്ളൂ. ബെന്യാമിനെപ്പോലുള്ള എഴുത്തുകാർ ഗൾഫിൽ ഇരുന്ന് സമ്പാദിച്ച് നാട്ടിൽ വന്നത് എന്തിനാണ്? നാട്ടിലുളള സാംസ്കാരിക സ്ഥാപനങ്ങൾ നിരവധിയാണ്. ഇതിൻ്റെയെല്ലാം തലപ്പത്ത് ആരെങ്കിലും വേണ്ടേ? അതിന് വേണ്ടി അവർ സി പി എമ്മിൻ്റെ ആജ്ഞാനുവർത്തികളായി കഴിയും.കേരളത്തിൽ സാംസ്കാരിക നായകന്മാരുടെ നട്ടെല്ലിന് എത്ര ഉറപ്പ് ഉണ്ടെന്ന് ഷാജിയ്ക്ക് അറിയാമോ?

 

കേരളത്തിലെ എഴുത്തുകാർ ഇടതുപക്ഷ സർക്കാരിന് പ്രതികൂലമായി ഉണ്ടാകുന്ന കാര്യങ്ങളിൽ പ്രതികരിക്കാറില്ലല്ലോ? അതിനുളള ആർജ്ജവം കാണിക്കാറുമില്ല. ബെന്യാമിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ കണ്ടപ്പോൾ വെറും തരംതാണതായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. എഴുത്തുകാരൻ എന്ന രീതിയിൽ മലയാളം അംഗീകരിച്ചു കഴിഞ്ഞു എന്നതിൻ്റെ പേരിലാണല്ലോ ഇത്തരത്തിലുള്ള പോസ്റ്റുകൾ മലയാളികളുടെ മുന്നിലേക്ക് പടച്ചു വിടുന്നത് ' -

 

കേരളത്തിൽ മാനുഷികമായ കാര്യങ്ങളിൽ വാ തുറക്കാതെ കേന്ദ്ര സർക്കാരിൻ്റെ ഫാസിസം, ഹ ത്രാസിലെ പെൺകുട്ടി ഈ വിഷയങ്ങളിൽ മാത്രമല്ല മാന്യ സാംസ്കാരിക ദേഹങ്ങൾ പ്രതികരിക്കാറുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (48 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends