Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവനേതാവേ ധീരതയോടെ... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ.എം.ഷാജി എംഎല്‍എയ്ക്ക് വിജിലന്‍സ് നോട്ടിസ് അയച്ചത് അറസ്റ്റ് ചെയ്യാനോ? വിജിലന്‍സ് നിലപാട് കടുപ്പിക്കുന്നു; കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നിര്‍ണായക നീക്കത്തിലേക്ക്

16 APRIL 2021 09:35 AM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗിന്റെ യുവ നേതാവും എംഎല്‍എയുമായ കെ.എം. ഷാജിയെ അറസ്റ്റ് ചെയ്യുമോയെന്ന അഭ്യൂഹമാണ് ഉയരുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.എം.ഷാജി എംഎല്‍എയ്ക്ക് വിജിലന്‍സിന്റെ നോട്ടിസ് ലഭിച്ചതോടെയാണ് കാര്യങ്ങള്‍ കടുക്കുന്നത്.

 

ള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലന്‍സ് ഓഫിസിലെത്താനാണ് നിര്‍ദേശം. എന്നാല്‍, കുടുംബത്തോടൊപ്പം യാത്രയിലാണെന്നും വൈകാതെ തീരുമാനമറിയിക്കുമെന്നും കെ.എം.ഷാജി വിജിലന്‍സിന് മറുപടി നല്‍കി.

 



ഷാജിയുടെ വീടുകളില്‍നിന്ന് കണ്ടെടുത്തത് 48 ലക്ഷം രൂപയെന്ന് സ്ഥിരീകരിച്ച വിജിലന്‍സ് സംഘം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുകയെക്കുറിച്ച് വ്യത്യസ്ത കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് 48 ലക്ഷം രൂപയാണ് കണ്ടെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയുടെ അന്വേഷണത്തിന് സഹായമാകുന്ന 82 രേഖകളും ശേഖരിച്ചു.

ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലേയും വീടുകളിലാണ് വിജിലന്‍സ് സംഘം തിങ്കളാഴ്ച പരിശോധന നടത്തിയത്. കോഴിക്കോട്ടെ പരിശോധന 16 മണിക്കൂറും കണ്ണൂരിലെ പരിശോധന 8 മണിക്കൂറും നീണ്ടു. കണ്ടെടുത്ത തുക ബന്ധുവിന്റെ ഭൂമി ഇടപാടിനും കച്ചവട ആവശ്യത്തിനും സൂക്ഷിച്ചിരുന്നതെന്നാണ് ഷാജിയുടെ വിശദീകരണം. ഇതിന് മതിയായ രേഖകളുണ്ടെന്നും കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.



കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് ഷാജിക്കെതിരെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.

കെ.എം.ഷാജിയുടെ വീടുകളില്‍ നിന്നു വിജിലന്‍സ് റെയ്ഡില്‍ കണ്ടെടുത്ത പണവും രേഖകളും കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ന് 10ന് തൊണ്ടയാടുള്ള വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഷാജിക്കു നോട്ടിസ് നല്‍കിയിട്ടുണ്ട്.

 



ഷാജിയുടെ കണ്ണൂര്‍ മണലിലെ വീട്ടില്‍ നിന്ന് 47,35,500 രൂപയും കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്നു 30000 രൂപയുമാണു കണ്ടെടുത്തത്. രണ്ടു വീടുകളില്‍ നിന്നായി 77 രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കട്ടിലിന് അടിയിലെ പ്രത്യേക അറയില്‍ നിന്നാണു പണം കണ്ടെത്തിയത്.

രണ്ടു വീടുകളില്‍ നിന്നായി 66.5 പവന്‍ സ്വര്‍ണവും വിദേശ കറന്‍സികളും കണ്ടെത്തിയിരുന്നെങ്കിലും ഇവ രണ്ടും അപ്പോള്‍ തന്നെ ഷാജിക്കു തിരികെ നല്‍കിയിരുന്നു. വിവിധ രാജ്യങ്ങളിലെ ഓരോ കറന്‍സി നോട്ടുകളാണ് ഉണ്ടായിരുന്നത്. കൗതുകത്തിനായി സൂക്ഷിച്ചിരുന്ന കറന്‍സി നോട്ടുകളായിരുന്നു ഇവയെന്നാണു വിവരം.

അതേസമയം കെ.എം. ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് അനവസരത്തിലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശ്വാസംവിടാന്‍ സമയം നല്‍കാതെയായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് ചെലവിലേക്ക് സ്വരൂപിച്ച തുകയുടെ ബാക്കി സ്ഥാനാര്‍ഥികളുടെ പക്കല്‍ കാണും. മറ്റു ചില സംഭവങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് റെയ്‌ഡെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റംപറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends