കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി, പിറകെ ഭര്‍ത്താവും... ഇവരെ രക്ഷിക്കാനായി നാട്ടുകാരനും ചാടി,മൂവരും കിണറ്റില്‍ കുടുങ്ങി ഒടുവില്‍ സംഭവിച്ചത്....

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി, പിറകെ ഭര്‍ത്താവും... ഇവരെ രക്ഷിക്കാനായി നാട്ടുകാരനും ചാടി,മൂവരും കിണറ്റില്‍ കുടുങ്ങി ഒടുവില്‍ സംഭവിച്ചത്....
ഇരിട്ടിയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി. പിന്നാലെ ഭര്‍ത്താവും ചാടി. ഒടുവില്‍ ഇരുവരെയും രക്ഷിക്കാന്‍ ചാടിയ നാട്ടുകാരനും കിണറ്റില്‍ അകപ്പെട്ടു. ഒടുവില്‍ അഗ്‌നിശമന സേന എത്തിയാണ് ഇവരെ മൂന്ന് പേരെയും രക്ഷിച്ചത്.
ഇരിട്ടി ഹാജി റോഡില്‍ ചാക്കാട് ലക്ഷം വീട് കോളനിയിലെ കവിത, ഭര്‍ത്താവ് അര്‍ജുന്‍ എന്നിവരാണ് കിണറ്റില്‍ ചാടിയത്. ഗുരുതര പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷു ദിവസം ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ നടന്ന വഴക്കിനിടെ കവിത കിണറ്റില്‍ ചാടുകയായിരുന്നു. പിന്നാലെ അര്‍ജുനും എടുത്തു ചാടി. കിണറിന് 22 കോല്‍ ആഴമുണ്ടായിരുന്നു.
വീട്ടിലെ ബഹളം കേട്ടെത്തിയ നാട്ടുകാരനായ അനസ് ഉടന്‍ കിണറ്റില്‍ ഇറങ്ങിയെങ്കിലും ഒന്നും ചെയ്യാനാവാതെ കിണറ്റില്‍ കുടുങ്ങി. ഒരു ഭാഗം പാറക്കെട്ടുള്ള കിണറില്‍ വേനല്‍കാലമായതിനാല്‍ വെള്ളം തീരെ കുറവായിരുന്നു.
"
https://www.facebook.com/Malayalivartha






















