Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.എസ് ആർ ഒ ചാരക്കേസ്; പുതിയ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടായേക്കും, ചാരക്കേസ് സൃഷ്‌ടിക്കപ്പെട്ടത് കരുണാകരനെ ലക്ഷ്യമിട്ടെന്ന് മുതിർന്ന നേതാക്കളിൽ പലരും ഇന്നും സംശയിക്കുന്നതിൽ ഒരു കാരണമുണ്ട്

16 APRIL 2021 10:02 AM IST
മലയാളി വാര്‍ത്ത

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കമ്പോൾ സംസ്ഥാന കോൺഗ്രസിൽ അതുയർത്താനിടയുള്ള ചലനങ്ങളിലേക്ക് രാഷ്ട്രീയ നിരീക്ഷകർ ഉറ്റനോക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പ് പോരിനെ പാരമ്യത്തിലെത്തിച്ചതും ഗ്രൂപ്പ് ബലാബലത്തിൽ കെ. കരുണാകരന്റെ അപ്രമാദിത്വം ഉടഞ്ഞതും ചാരക്കേസിന്റെ പ്രതിഫലനമായിട്ടായിരുന്നു.

എ ഗ്രൂപ്പ് നേതാക്കൾ കരുണാകരനെ ചാരനെന്ന് പരസ്യമായി അധിക്ഷേപിക്കുക വരെ ചെയ്തു. കോൺഗ്രസ് രാഷ്ട്രീയത്തെ ഉള്ളം കൈയിലിട്ട് അമ്മാനമാടിയ കരുണാകരന്റെ പ്രതാപകാലം അസ്തമിച്ചതും കരുത്ത് ചോർന്നതും ചാരക്കേസോടെയായിരുന്നു.

 

 

ചാരക്കേസിന്റെ തുടർച്ചയെന്നോണമാണ് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്. ചാരക്കേസ് സൃഷ്ടിച്ചതു തന്നെ കരുണാകരന്റെ രാജിക്ക് വേണ്ടിയായിരന്നോയെന്ന സന്ദേഹം പിൽക്കാലത്ത് ശക്തമായി. കരുണാകാരന്റെ അനുകൂലികളായ

 

 

 

 

 

 

 

 

 

 

 

 

 

 

 

മുതിർന്ന നേതാക്കളിൽ പലരും ഇന്നും ആ സംശയം ശക്തമായി ഉന്നയിക്കുന്നു. ഇതാണ് ചാരക്കേസ് ഗൂഢാലോചന പുനരന്വേഷണത്തിന് വിധേയമാകമ്പോൾ കോൺഗ്രസ് ക്യാമ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

 

കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പുകൾ ശക്തമാണ്. എന്നാൽ കരുണാകരന്റെ കാലത്തെന്ന പോലെ തെരുവിലേക്ക് അത് വലിച്ചിഴയ്ക്കപ്പെടുന്നില്ല. അഭിപ്രായഭിന്നതകൾ നിലനിറുത്തി പരിക്കില്ലാതെ പാർട്ടിയെ മന്നോട്ട് നയിക്കാൻ കേരളത്തിലെ കോൺഗ്രസിന് ഇപ്പോൾ സാധിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

പുതിയ സി.ബി.ഐ അന്വേഷണത്തിൽ കേസിന്റെ രാഷ്ട്രീയ ഗൂഢാലോചനകൾ വെളിപ്പെട്ടാൽ പാർട്ടിയിലെ പിണക്കങ്ങൾ മാറിയേക്കാം. കരുണാകര അനുയായികളായ പ്രമുഖരിൽ പലരെയും ഒതുക്കുന്നുവെന്ന ആക്ഷേപം ഇപ്പോൾ പാർട്ടിയിൽ ശക്തമാണ്.

 

പാർട്ടി തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്നെങ്കിലും കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജ വേണഗോപാലും അത്ര തൃപ്തരല്ല. ഒരു കാര്യവുമില്ലാതെ പിതാവിനെ രാജ്യ ദ്രോഹിയായി ചിത്രീകരിച്ചതിലെ വിഷമം അവർക്ക് ഇതുവരെ മാറിയിട്ടില്ല. അന്വേഷണത്തിൽ പുതിയ വെളിപ്പെടുത്തലുകളുണ്ടായാൽ മുരളീധരനടക്കമുള്ളവരുടെ നീക്കങ്ങളിലേക്കും എല്ലാവരുംഉറ്റു നോക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (47 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends