കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴുവയസുകാരൻ സ്ലാബില്‍ നെഞ്ചടിച്ചു വീണു മരിച്ചു

കോഴികളെ കൂട്ടിലേക്ക് കയറ്റാൻ ഓടിയ കുട്ടി സമീപത്തുകിടന്ന കോൺക്രീറ്റ് സ്ലാബിൽ നെഞ്ചടിച്ചു വീണുമരിച്ചു. അരൂർ എഴുപുന്ന തെക്ക് ബഥനിയ സമൂഹം ചെരുവില്‍ സന്തോഷ്, ധന്യ ദമ്ബതികളുടെ മകന്‍ സച്ചിന്‍ കുര്യനാണു മരണപ്പെട്ടത്.
എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഗവ.എല്‍പി സ്കൂള്‍ 2-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു.
ആദ്യം തുറവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു നീക്കി.
https://www.facebook.com/Malayalivartha

























