Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചു... മന്ത്രി സുധാകരനെതിരെ വടിയെടുത്ത് പൊലീസ്....

16 APRIL 2021 02:46 PM IST
മലയാളി വാര്‍ത്ത

തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ മന്ത്രിയെ പിന്തുണച്ച് തന്നെ നിൽക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. സുധാകരൻ ആരേയും അവഹേളിച്ചിട്ടില്ലെന്നും പാർട്ടി മെമ്പറായ പേഴ്സണൽ സ്റ്റാഫ് അംഗം പരാതി നൽകേണ്ടത് പാർട്ടിക്കാണെന്നും ആർ. നാസർ പറഞ്ഞു.

മന്ത്രി ജി. സുധാകരനെതിരെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകുകയും നവ മാധ്യമങ്ങളിലൂടെ വ്യാപകമായി അത് പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തെ ഗൗരവതരമായി കാണുന്നുവെന്നാണ് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചത്.

പാർട്ടി അംഗമായ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുവിന് പരാതി ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിയെയായിരുന്നു സമീപിക്കേണ്ടിയിരുന്നതെന്ന് നാസർ പറഞ്ഞു. സുധാകരൻ വ്യക്തിപരമായി ആരെയും അവഹേളിക്കുമെന്ന് കരുതുന്നില്ലെന്നും നാസർ വ്യക്തമാക്കി.

അതേസമയം, അമ്പലപ്പുഴ സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഭീഷണിയും സമ്മർദവുമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് അമ്പലപ്പുഴ എസ്ഐ: കെ.എച്ച്.ഹാഷിം അറിയിച്ചു. മന്ത്രി പ്രസ്താവന നടത്തിയത് ആലപ്പുഴയിലായതിനാലാണ് കേസെടുക്കാത്തതെന്നാണു പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി ജി. സുധാകരനെതിരെ പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ജി. സുധാകരനെതിരെ പരാതി ഉയര്‍ന്നത്.

മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായ ജി. വേണുഗോപാലിന്റെ ഭാര്യ ശാലു സുരേഷാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ് ഇവര്‍. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താ സമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയെന്ന് പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ജനുവരി 8ന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സനൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന്, മന്ത്രിയും ഭാര്യയും ചേർന്ന് തന്നെയും ഭർത്താവിനെയും തേജോവധം ചെയ്യുന്നതായും കുറ്റപ്പെടുത്തിയിരുന്നു.

വേണുഗോപാലിനെ താൻ പിടിച്ചുവച്ചിരിക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. കൂടാതെ, ആലപ്പുഴ എസ്ഡി കോളജിൽ ശാലുവിന് പിജി പ്രവേശനം ലഭിക്കുന്നതു തടയാൻ മന്ത്രിയുടെ കുടുംബം ശ്രമിച്ചതായും പരാതിയിലുണ്ട്.

ഈ അവസരത്തിൽ തനിക്കെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരനും രം​ഗത്തെത്തിയിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വാർത്താ സമ്മേളനത്തിൽ പറഞ്ഞ പൊളിറ്റിക്കൽ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ലോകം മുഴുവൻ കണ്ടതാണെന്നും സുധാകരൻ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താ സമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയെന്ന് പരാതിയിൽ പറയുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends