Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി; വിമാന കമ്പനി ജീവനക്കാരന്‍ മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തതിന് പിന്നാലെ വരുന്നത് നിർണായക വിവരങ്ങൾ, രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴി നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സൂചന

17 APRIL 2021 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍

നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ചെന്നൈ ലോബിയാണെന്ന സൂചന കസ്റ്റംസിന് ലഭിക്കുകയുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായ വിമാന കമ്പനി ജീവനക്കാരന്‍ മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തപ്പോഴാണ് കസ്റ്റംസിന് ഏറെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഇയാള്‍ രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴി നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം .എന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാത്രം ആറുതവണ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇതിന് പുറമേ ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണകടത്ത് നടത്തിയതായിയാണ് ലഭ്യമാകുന്ന വിവരം.

സ്‌പൈസ് ജെറ്റിലെ സീനിയര്‍ കാബിന്‍ ക്രൂവാണ് മന്‍ഹാസ് അബുലീസ്. കഴിഞ്ഞ ദിവസമാണ് ഇയാളെ 2.55 കിലോ സ്വര്‍ണമിശ്രിതവുമായി ഡി.ആര്‍.ഐ. കയ്യോടെ പിടികൂടിയത്. റാസല്‍ഖൈമയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തില്‍ കാബിന്‍ ക്രൂവായിരുന്നു. സ്വര്‍ണം മിശ്രിതമാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്.

എന്നാൽ ലഭ്യമായ രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ സഹകരണത്തോടെ കാബിന്‍ ക്രൂവിനെ പിടികൂടുകയായിരുന്നു. നിലവില്‍ കൊച്ചിയിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.

മന്‍ഹാസിന് പുറമേ മലപ്പുറം സ്വദേശി ജെയ്നാബിനെയും കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയിരുന്നു. ജെയ്നാബിന്റെ പക്കല്‍നിന്നും 915 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയതാണിയാള്‍. സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (23 minutes ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (40 minutes ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (1 hour ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (10 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (13 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (14 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (14 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (14 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (15 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends