പാപ്പാന് കോവിഡ് പോസിറ്റീവ് ആയാല്‍ ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല; പാപ്പാന്മാര്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമെന്ന് വനംവകുപ്പ്
തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ പാപ്പാന്മാര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധം. പാപ്പാന്മാര്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കുകയുള്ളെന്ന് വനംവകുപ്പ് അറിയിച്ചു.
ആനകളുടെ ശാരീരികക്ഷമതയും പരിശോധിക്കും. ആനകളെ പരിശോധിക്കാന്‍ നാല്പത് അംഗ സംഘത്തെ നിയോഗിച്ചു. ആനകളുടെ പാപ്പാന്മാര് പരിശോധനയ്ക്ക് വിധേയരാകുകയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ആനയ്ക്കൊപ്പമുള്ള മൂന്ന് പാപ്പാന്മാരും കോവിഡ് നെഗറ്റീവ് ആയിരിക്കണം. ആരെങ്കിലും ഒരാള്‍ പോസിറ്റീവ് ആയാല്‍ ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല, ഒരാള്‍ പോസിറ്റീവ് ആയാല്‍ മറ്റു പാപ്പാന്മാര് ക്വാറന്റീനില്‍ പോകുകയും വേണം.
https://www.facebook.com/Malayalivartha