ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധികന്റെ ശരീരത്തിലൂടെ പിന്‍ചക്രം കയറിയിറങ്ങി; ചികിത്സയിലായിരുന്ന 71കാരന് മരണപ്പെട്ടു; സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണതോടെ പിന്‍ചക്രം ദേഹത്തിലൂടെ കയറിയിറങ്ങി മലപ്പുറത്ത് 71കാരന് മരിച്ചു. മലപ്പുറം അത്തിപ്പറ്റ പരേതനായ പാറങ്ങോട്ടുപറമ്ബില് അയ്യപ്പന്റെ മകന് വേലായുധന് (71) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45ന് വളാഞ്ചേരി അത്തിപ്പറ്റയിലാണ് അപകടം.
വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന സ്വകാര്യബസ്സില്‍ കയറിയ അയ്യപ്പന് അത്തിപ്പറ്റയില്‍ എത്തിയപ്പോള്‍ മുന്‍വാതിലിലൂടെ ഇറങ്ങിയതായിരുന്നു. ഇറങ്ങുന്നതിന് മുമ്ബെ ക്ലീനര്‍ ബെല്ലടിച്ചതോടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. കാലിടറിയ അയ്യപ്പന് ബസ്സിനടിയിലേക്ക് വീഴുകയും പിന്‍ചക്രം ദേഹത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടര മണിയോടെ മരണപ്പെടുകയായിരുന്നു.
വളാഞ്ചേരി എസ് ഐ എം കെ മുരളീകൃഷ്ണന് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏങ്ങുവാങ്ങി ചെര്‍പ്പുളശ്ശേരി പുണ്യതീരത്ത് സംസ്കരിച്ചു. ഭാര്യ : രാധ. മക്കള്‍ : ജിനേഷ്, ജിഷ, നിഷ, ദീപ. മരുമക്കള്‍ : കുമാരന്, ബാബു, ഷിജു. സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ വളാഞ്ചേരി പൊലീസ് കേസ്സെടുത്തു.
https://www.facebook.com/Malayalivartha