കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി.അവശ്യസേവനങ്ങളുടെ കടകള്‍ , സ്ഥാപനങ്ങള്‍ എന്നിവ വൈകുന്നേരം ഏഴുവരെ മാത്രം. ബീച്ച്, പാര്‍ക്ക് ഉള്‍പ്പടെയുള്ള ടൂറിസം പ്രദേശങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.പൊതുഗതാഗത, ആരോഗ്യമേഖലകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാം. ഇന്ന് 1474 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha