കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര് ഷഹിന്‍. ചികിത്സ കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രി പ്രോട്ടോകോള്‍ പാലിച്ചില്ലെന്നാണ് പരാതി.
കൂട്ടം കൂടി ആളുകള്‍ നില്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായി. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നത് കൊവിഡ് സ്ഥിരീകരിച്ച ഭാര്യ കമലക്കൊപ്പമായിരുന്നു. ഇതും പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കൊളേജ് പൊലിസ് സ്റ്റേഷനിലാണ് ഷഹിന്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha