Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച 11കാരി വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയില്‍ കണ്ടെത്തി.....

18 APRIL 2021 07:22 AM IST
മലയാളി വാര്‍ത്ത

മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച 11കാരി വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയില്‍ കണ്ടെത്തി. ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് വിവരം.

മദ്യം നല്‍കി മയക്കി പുഴയില്‍ തള്ളിയതാണെന്ന സംശയം ബലപ്പെട്ടു. കാക്കനാട്ടെ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബിന്റെ റിപ്പോര്‍ട്ട് ഇന്നലെ വൈകിട്ട് പൊലീസിന് കൈമാറി.

 

 



ആമാശയത്തിലെ ഭക്ഷണം, കരള്‍, വൃക്ക, രക്തം, കുടല്‍, മൂത്രം എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മാര്‍ച്ച് 21ന് വൈകിട്ട് ഏഴോടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലേക്ക് സാനുമോഹനൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് വൈഗ പുറപ്പെട്ടത്.

പിറ്റേന്ന് മുട്ടാര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തി. സാനു ഒളിവിലാണ് യാത്രാമദ്ധ്യേയോ രാത്രി ഫ്‌ളാറ്റിലെത്തിയ ശേഷമോ ഭക്ഷണത്തില്‍ കലര്‍ത്തി മദ്യം കഴിപ്പിച്ചതാകാമെന്ന് കരുതുന്നു.

 



ഫ്‌ളാറ്റില്‍ നിന്ന് രാത്രി പത്തോടെ വൈഗയെ തോളില്‍ കിടത്തിയാണ് സാനു കാറില്‍ കയറ്റിയതെന്ന് സാക്ഷിമൊഴിയുണ്ട്.

സാനു മോഹന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ ഏപ്രില്‍ 10 മുതല്‍ 16 വരെ താമസിച്ചിരുന്നതായി മാനേജര്‍ അജയ് പൊലീസിനോട് പറഞ്ഞു.രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്.

 



ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉള്‍പ്പെടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഹോട്ടലില്‍ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.

16ന് രാവിലെ കാര്‍ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു. ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ സാനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്.

 



തുടര്‍ന്ന് മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പരില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. കൊല്ലൂരില്‍ സാനുവിനായി തെരച്ചില്‍ തുടരുകയാണ്.

 

പതിവായി മൂകാംബിക ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കാര്‍ കോയമ്പത്തൂരില്‍ ഉപേക്ഷിച്ചുസാനു ഉപയോഗിച്ചിരുന്ന കെ.എല്‍. 7 സി.ക്യു 8571 ഫോക്‌സ് വാഗണ്‍ അമിയോ കാര്‍ കോയമ്പത്തൂരില്‍ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. കാര്‍ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി. കൊല്ലൂരില്‍ സാനു എത്തിയത് ടാക്‌സിയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (38 minutes ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (43 minutes ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (48 minutes ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (55 minutes ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (1 hour ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (2 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (4 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends