എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ എംഡിയായിരുന്ന സ്പർജൻ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു; തട്ടിപ്പ് നടത്തിയ കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന സിലെ പ്രതിയായ സരിത എസ്. നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്

ആരോപണ ശരങ്ങൾ നേരിട്ട് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തട്ടിപ്പ് നടത്തിയ കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ്.
എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ എംഡിയായിരുന്ന സ്പർജൻ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന കേസിലെ പ്രതിയായ സരിത എസ്. നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരാതിക്കാർ തന്നെയാണ് ഈ ശബ്ദരേഖ പോലീസിന് കൈമാറിയിരിക്കുന്നത്.
മന്ത്രിക്കും എംഡിക്കും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നുവെന്നും ശബ്ദരേഖയിൽ സരിത പരാതിക്കാരോട് വ്യക്തമാക്കുന്നുണ്ട്. പണം നൽകിയ ശേഷം നിയമനം നടക്കാതെ വന്ന സമയത്ത് സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു ഈ പ്രതികരണം വന്നത്.
നിയമനത്തിനായി പണം നൽകിയവരോട് മന്ത്രി ടി.പി. രാമകൃഷ്ണൻ സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്ദരേഖയിൽ പറഞ്ഞിരിക്കുന്നത്. ബെവ്കോ എംഡി സ്പർജൻ കുമാറിന് തട്ടിപ്പിനേക്കുറിച്ച് അറിയാമെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്.
സ്പർജൻ കുമാർ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിർബന്ധമുള്ള ആളാണെന്നും ശബ്ദരേഖയിൽ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയിൽ കയറാൻ ബെവ്കോ മാനേജർ ടി. മീനാകുമാരിയെ കാണാനും സരിത നിർദേശിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായർ അടക്കമുള്ള വർക്കെതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്.
നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായി .
എന്നാൽ സരിത എസ്.നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ സി.പി.ഐ.യുടെ പഞ്ചായത്തംഗം അറസ്റ്റിലാകുകയും ചെയ്തു . കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡ് അംഗമായ രതീഷ്(32) ആണ് ഇപ്പോൾ അറസ്റ്റിലായത്.
ഓലത്താന്നി, തിരുപുറം സ്വദേശികളിൽനിന്ന് കെ.ടി.ഡി.സി., ബെവ്കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരിൽ നിന്നും പണം കൈപ്പറ്റിയതായി രതീഷ് സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.
കേസിൽ ഒന്നാം പ്രതിയാണ് ആനാവൂർ കോട്ടയ്ക്കൽ പാലിയോട് വാറുവിളാകത്ത് പുത്തൻവീട്ടിൽ രതീഷ്. രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്.നായരുമാണ്. ഷാജു പാലിയോട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശ്ശാല മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha