നേമത്തിന്റെ വികസനം ആസൂത്രണം ചെയ്തു കഴിഞ്ഞു; ജയവും തോല്‍വിയും ബാധിക്കില്ല; നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ

നേമത്ത് ജയിച്ചാലും തോറ്റാലും കുമ്മനം അവിടെത്തന്നെ ഉണ്ടാകും. രണ്ടും കൽപ്പിച്ച് ബിജെപിയുടെ പുതിയ തീരുമാനം. നേമത്തിന്റെ വികസനം ആസൂത്രണം ചെയ്തു കഴിഞ്ഞുവെന്നും ജയവും തോല്‍വിയും ബാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തോടെ മുന്നേറുകയാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ആർഎസ്എസ് എടുത്തിരിക്കുന്ന പുതിയ തീരുമാനം ഏറെ നിർണായകമാവുകയാണ്.
തിരഞ്ഞെടുപ്പ് ഫലം എന്തായാലും നേമത്തിന്റെ പ്രവർത്തന ചുമതല കുമ്മനം രാജശേഖരന് നൽകി ആർഎസ്എസ്. ഇത്തവണ നേമത്ത് കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ആർഎസ്എസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫലം മറിച്ചാണെങ്കിലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെയെന്നാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.
ആർഎസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്നും നേമത്തിന്റെ വികസനത്തിന് ഇതിനോടകം പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞെന്നും കുമ്മനം രാജശേഖരനും പ്രതികരിക്കുകയുണ്ടായി. നേമത്തെ ജയവും തോൽവിയും ആ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ചു കഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു. വികസന പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.
നേമത്ത് ജയിക്കുക കൂടി ചെയ്താൽ സംസ്ഥാന ബിജെപിയിൽ കുമ്മനത്തിന് കരുത്തനാകാമെന്നും തത്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നും ആർഎസ്എസ് കണക്കാക്കുന്നു.
എന്റെ പ്രേരണ സ്രോതസ് എന്നത് ആർഎസ്എസാണെന്നും കുമ്മനം പ്രതികരിക്കുകയുണ്ടായി. എന്നാൽ കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടം ഉപേക്ഷിക്കുകയും ചെയ്തു .
ബി.ജെ.പി, യു.ഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ ആ നീക്കം ഉപേക്ഷിച്ചത്. കേടായ മെഷീനുകള്‍ മാറ്റാനാണ് സ്ട്രോംഗ് റൂം തുറക്കാന്‍ തീരുമാനിച്ചതെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha