ഭാരതീപുരം കൊലപാതകം കോൺക്രീറ്റ് പാളി പൊളിച്ചു; എല്ലിൻ കഷ്ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയിൽ, അവശിഷ്ട്ടങ്ങളോടൊപ്പം ചെരിപ്പും കുരിശും പുറത്തെടുത്തു... സംഭവ സ്ഥലത്ത് നാട്ടുകാരുടെ തടിച്ചുകൂട്ടം, കൊല്ലം അഞ്ചൽ കൊലപാതകത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്...

കൊല്ലം അഞ്ചലിൽ ദൃശ്യം മോഡൽ കൊലപാതകം നടന്നതിന്റെ തെളിവെടുപ്പ് പൊലീസിന് നടത്തി. ഭാരതീപുരം സ്വദേശിയായ ഷാജിയെ സഹോദരൻ രണ്ടുവർഷം മുൻപ് തലക്കടിച്ച് കൊന്നു വെന്നാണ് മൊഴിയിൽ പറഞ്ഞിരുന്നത്.
ഷാജിയുടെ മൃതദേഹം വീട്ടിലെ കിണറിനടുത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നുവെന്നാണ് സജിനും അമ്മയും മൊഴി നൽകിയിരിക്കുന്നത്. ഇതിന് മുകളിൽ പിന്നീട് കോൺക്രീറ്റ് പാളി പണിതു. ഇതിന് താഴെ കുഴിച്ചാൽ മൃതദേഹം ലഭിക്കുമെന്നാണ് മൊഴിയിൽ നൽകിയത്.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് തെളിവെടുപ്പ് നടത്തിയത്. ഇതനുസരിച്ച് ഇവിടെ കുഴിയെടുത്ത് പരിശോധിച്ചപ്പോൾ എല്ലിൻ കഷ്ണവും ഒരു ചാക്കും കുഴിച്ചിട്ട നിലൗയിൽ കണ്ടെത്തി.അവശിഷ്ടതിനോടൊപ്പം ചെരിപ്പും കുരിശും കണ്ടെത്തി.
ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഇവിടെ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. സജിനെയും അമ്മയെയും രാവിലെ 10 മണിയോടെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. സംഭവ സ്ഥലത്ത് നിരവധി പ്രദേശവാസികൾ മൃതദേഹം കാണുവാൻ തടിച്ചു കൂടിയിട്ടുണ്ട്.
സംഭവം നടന്നത് ഇങ്ങനെയാണ്, കൊട്ടാരക്കരയില്‍ താമസക്കാരനായ ഇളയ സഹോദരന്‍ സജിനും ഭാര്യ ആര്യയും 2018 ല്‍ ഭാരതീപുരത്തെ കുടുംബ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയത്. അനേകം മോഷണക്കേസുകളിലും മറ്റും പ്രതിയായ ഷാജി മദ്യലഹരിയില്‍ മോശമായി പെരുമാറിയപ്പോള്‍ സജിനും ആര്യയും പൊന്നമ്മയും ചേര്‍ന്ന് ചെറുക്കുകയും അടിച്ചു വീഴ്ത്തുന്നതിനിടയില്‍ മാരമായി മര്‍ദ്ദനമേറ്റായിരുന്നു ഷാജി മരിച്ചത്.
ഉച്ചയ്ക്ക് 2 മണിയോടെ നടന്ന സംഭവത്തിന് ശേഷം നാലു മണിക്കൂറോളം കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കഴിയുകയായിരുന്നു. ഇരുട്ടു വീണതോടെയാണ് കുഴിയെടുത്ത് മൃതദേഹം മൂടിയത. വീടിന് സമീപം കിണര്‍ കുഴിക്കാനായി എടുത്ത മണ്ണില്‍ എട്ടുമണിയോടെ മറവ് ചെയ്ത് എല്ലാം പൂർത്തീകരിക്കുകയായിരുന്നു.
മോഷണക്കേസുകളില്‍ പ്രതിയായ ഷാജി കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്ന പതിവ് സ്ഥിരമായിരുന്നു. അതുകൊണ്ടാണ് ഇയാളെ കാണാതായതില്‍ ആരും സംശയിക്കാതിരുന്നത്. ഇടയ്ക്ക് ചില കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയുടെ വീട്ടില്‍ എത്തിയെങ്കിലും വ്യക്തമായി വീട്ടുകാര്‍ മറുപടി നൽകിയിരുന്നില്ല.
എന്നാൽ, സജിനും, ഭാര്യയും, അമ്മയും മാത്രം അറിഞ്ഞിരുന്ന രഹസ്യം അടുത്തിടെ അമ്മ ഇവരുടെ ഒരു ബന്ധുവിനോട് പറഞ്ഞിരുന്നു. കുടുംബവുമായി എന്തോ കാരണത്താൽ തെറ്റിയ ബന്ധുവാണ് പൊലീസിന് വിവരം നൽകിയത്. പൊലീസിന് വിവരം ലഭിക്കും വരെ നാട്ടുകാർക്ക് പോലും ഷാജിയുടെ കൊലപാതകത്തെ കുറിച്ച് സൂചനയൊന്നും ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha