Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് പ്രതിരോധനത്തിന് ഡിഐജി തലത്തിൽ പ്രത്യേക സംഘം; ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കും, ഡിവൈസ്പിമാരുടെ നേതൃത്വത്തിൽ രോ​ഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്നാടുമായി അതിർത്ഥി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കുവാൻ ഡിഐജിയുടെ നിർദ്ദേശം

21 APRIL 2021 05:42 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസിന്റെ കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈസ്പിമാരുടെ നേതൃത്വത്തിൽ രോ​ഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്നാടുമായി അതിർത്ഥി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കുവാൻ ഡിഐജി നിർദ്ദേശം നൽകി.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴിൽ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു. ഇതിന്റെ ഭാ​ഗമായി നടപ്പിലാക്കേണ്ട കർമ്മ പദ്ധതിക്കും രൂപം നൽകി.


1. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസർമാരുടെ സേവനം ഉറപ്പാക്കും. സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ നിരീക്ഷണം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വിവിധ ടീമുകളെ രൂപീകരിക്കും. മാർക്കറ്റുകൾ, ജംഗ്ഷനുകൾ, ഷോപ്പിംഗ് മാളുകൾ മുതലായ എല്ലാ തിരക്കേറിയ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും.

2. എല്ലാ ജില്ലാ പോലീസ് മേധാവികൾക്ക് കീഴിലും ഡിസിആർബി, ക്രൈംബ്രാഞ്ച് മുതലായവയെ ഉൾപ്പെടുത്തി പ്രത്യേക യൂണിറ്റിൽ നിന്നുള്ള ഓഫീസർമാരെ കൂടെ ഉൾപ്പെടുത്തി 8-10 ടീമുകൾ രൂപീകരിക്കും, അവരുടെ സേവനവും ആവശ്യമായ സ്ഥലങ്ങളിൽ ലഭ്യമാക്കും.

3. ജനങ്ങൾക്ക് ബോധവത്കരണം നടത്തി വേണം പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടത്. അവരുടെ സ്വൈര ജീവിതത്തിന് തടസമാകാൻ പാടില്ല.

4. കൂടുതൽ നിയമലംഘനം നടത്തുന്ന പ്രദേശങ്ങളിൽ പട്രോളിം​ഗ് ശക്തമാക്കുകയും, പിഴ ചുമത്തുകയും ചെയ്യും.


5. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് മാർക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സഹായവും പിൻതുണയും തേടും.


6. സംസ്ഥാന അതിർത്തികളിൽ ശക്തമായ പരിശോധന നടത്തും. 24 മണിയ്ക്കൂർ ഇവിടെ നിരീക്ഷണം ശക്തമാക്കും. നിരീക്ഷണത്തിന് വേണ്ടി ഡ്രോൺ, സിസിടിവി മോണിറ്ററിംഗ് എന്നിവ നടത്തും.


7. പ്രതിരോധം നിരീക്ഷണം എന്നിവയ നടത്തുമ്പോൽ ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവർ നേരിട്ട് സ്ഥിതി​ഗതികൾ വിലയിരുത്തണം.

 

റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിലുള്ള ഏകോപനം

1. ഒരു കൺ‌ട്രോൾ റൂമിൽ ഒരു എസ്‌ഐ അല്ലെങ്കിൽ‌ ഏതെങ്കിലും ഓഫീസറുടെ സേവനം ഉറപ്പാക്കും. ഓരോ 2 മണിക്കൂറിലും സ്ഥിതി​ഗതികൾ വിലയിരുത്തും. നിയമലംഘനം കൂടുകയാണെങ്കിൽ ആ സ്ഥലങ്ങളിൽ എസ്എച്ച്ഒമാരുടെ സേവം ഉറപ്പാക്കും.


2. മുകളിലുള്ള നിർദ്ദേശങ്ങൾ അവരുടെ എസ്പിയുമായി ചർച്ച ചെയ്യുകയും അവരുമായിചേർന്ന് തുടർ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.

3. സ്പെഷ്യൽ ബ്രാഞ്ചിലെ ഡി‌വൈ‌എസ്‌പി / എസിമാരുടെ സേവനം പരിശോധനയിൽ ഉറപ്പാക്കും.


4. എൻഫോഴ്‌സ്‌മെന്റ് മോശമായ മേഖലകളിൽ ഡിഐജിതലത്തിൽ തന്നെ പ്രത്യേക സംഘത്തെ നിയോ​ഗിക്കും. ‌

മുൻ കരുതൽ


1. പൊതുജനങ്ങളെ മനപൂർവ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും. . പോലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല.

2. ആളുകൾ സുരക്ഷാ പ്രോട്ടോക്കോൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. പിഴയോ ശിക്ഷയോ ഉദ്ദേശ്യമല്ല.

3. പൊതു ജനങ്ങളുടെ സുരക്ഷയോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പാക്കും. വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് കരുതി പോലീസ് ഉദ്യോ​ഗസ്ഥർ അലംഭാവം കാണിക്കരുത്. ഓരോ വ്യക്തിയും എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുകയും പിന്തുടരുകയും ചെയ്യണമെന്നും ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് നിർദ്ദേശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (1 hour ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (1 hour ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (2 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (3 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (4 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (4 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (5 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (5 hours ago)

Malayali Vartha Recommends