സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങുന്നത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും; കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയം മാറ്റം പിന്‍വലിക്കണമെന്ന് എ.വിജയരാഘവന്
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് വിതരണ നയം മാറ്റത്തിനെതിരെ സിപിഎം. വാക്സിന് കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസത്തിലാണ്. വാക്സിന് നയം മാറ്റം പിന്‍വലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു.
സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങുന്നത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത സാമ്ബത്തിക ഭാരം അടിച്ചേല്‍പ്പിക്കും. കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ വാക്സീന് വാങ്ങണമെന്നത് ക്രൂരതയാണ്. കേന്ദ്രം കണ്ടില്ലെന്നു നടിക്കുന്നുവെന്നും, ബുദ്ധിമുട്ടുന്ന ജനങ്ങളെ കേന്ദ്രമന്ത്രി വി.മുരളീധരന് പരിഹസിക്കുകയാണെന്നും വിജയരാഘവന് ആരോപിച്ചു. കോവിഡ് വാക്സിന് കേന്ദ്രം അയക്കുന്നത് കാത്തുനില്‍ക്കേണ്ടെന്നും സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങണമെന്നും വി.മുരളീധരന് പറഞ്ഞിരുന്നു. ആരോഗ്യമന്ത്രി ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പരിഭ്രാന്തി പരത്താതെ വാക്സിന് വിതരണം നടത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha