സംസ്ഥാനത്ത് ശനിയും, ഞായറും മദ്യവില്പന ശാലകളും അടച്ചിടണമെന്ന് ഉത്തരവ്

സംസ്ഥാനത്ത് കോവിഡ് രണ്ടാംഘട്ടം വ്യാപന പശ്ചാത്തലത്തില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ശനിയും ഞായറും സംസ്ഥാനത്ത് മദ്യശാലകളും തുറക്കേണ്ടന്ന് തീരുമാനമായി. ബാറുകളും, വെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല.
കോറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ നിയന്ത്രണം. അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ അറിയിച്ചു. വാരാന്ത്യങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
https://www.facebook.com/Malayalivartha