ഗോവയിലെ ഉൾക്കടലിൽ ചാടി സനു മോഹന്റെ ആത്മഹത്യാശ്രമം: സത്യാവസ്ഥ അറിയാൻ പോലീസ് കളത്തിൽ: ഗോവയിൽ എത്തിയപ്പോൾ അറിഞ്ഞത്! ആ സത്യം ഉടൻ പുറത്ത്

സ്വന്തം മകളെ കൊന്ന് ക്രൂരതയുടെ പര്യായമായി നിൽക്കുന്ന സനുവുമായുള്ള തെളിവെടുപ്പ് ഇപ്പോൾ പുരോഗമിക്കുകയാണ്. പിഞ്ചുകുഞ്ഞിനെ കൊന്നതിന് പിന്നിലുള്ള ദുരൂഹത നീക്കാൻ അന്വേഷണം ശക്തമായി തന്നെ മുന്നോട്ടു പോവുകയാണ്. ഇതിനോടകംതന്നെ മനസ്സാക്ഷിയെ തകർക്കുന്ന പല വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. അതിൽ ഏറ്റവും ഒടുവിൽ വന്നത് സ്വന്തം മകൾ മരിക്കുമ്പോൾ ചൂതാടുകയും സിനിമ കണ്ട് രസിക്കുകയും ചെയ്ത സനു മോഹന്റെ ആ ക്രൂര മുഖം ആണ്. എന്നാൽ ഇപ്പോളിതാ സനു മോഹനനുമായി അന്വേഷണസംഘം ഗോവയിൽ എത്തിയിരിക്കുകയാണ്. ഏറ്റവും പ്രധാനമായ ഒരു കാര്യം അന്വേഷിക്കാൻ ആണ് ഗോവയിൽ എത്തിയിരിക്കുന്നത്. അവിടെയെത്തി അയാൾ കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തും.
തെളിവെടുപ്പിന്റെ മൂന്നാം ദിവസം സനു മോഹനുമായി അന്വേഷണ സംഘം ഗോവ മുരുഡേശ്വറിലാണ് എത്തിയത് . കോയമ്പത്തൂരിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം സേലത്തും ബെoഗളൂരുവിലും ഇയാൾ തങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഗോവയിലെ ഉൾക്കടലിൽ ചാടി മരിക്കാൻ ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് വന്ന് രക്ഷപെടുത്തിയെന്ന് സനു പറഞ്ഞത് സത്യമാണോയെന്ന് പരിശോധിക്കും. തുടർന്ന് കൊല്ലൂരിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും.
ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം മുംബൈയിൽ നിന്ന് ഡി.സി.പി. തിരിച്ചെത്തിയ്താണ്. സനു മോഹന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടിയാണ് മുംബൈക്കു പോയ ഡി.സി.പി. ഐശ്വര്യ ഡോങ്റേ വെള്ളിയാഴ്ച തിരിച്ചെത്തിയത് . ഇവരുടെ കൂടെ പോയ പോലീസുകാർ അടുത്ത ദിവസം കേരളത്തിൽ മടങ്ങിയെത്തുവാൻ തയ്യാറെടുക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇവർ മടങ്ങിയത്.
മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പുകേസാണ് മുംബൈയിൽ സനുവിനെതിരേയുള്ളത്. ഇവിടെ ഇയാൾക്ക് സ്റ്റീൽഷീറ്റിന്റെ ബിസിനസ് നടത്തുന്ന സ്ഥാപനമുണ്ടായിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം സനു നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. മഹാരാഷ്ട്രയിലെ ഇയാളുടെ ബിസിനസ് ബന്ധങ്ങളെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന.
അതേസമയം പുഴയിൽ വൈഗയെ തള്ളിയ സനു മോഹന്റെ കാറിൽ വെള്ളിയാഴ്ച ഫോറൻസിക് സംഘം പരിശോധന നടത്തി. തൃപ്പൂണിത്തുറ റീജണൽ ഫോറൻസിക് സയൻസ് വിഭാഗമാണ് പരിശോധിച്ചത്. നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം ഉടൻതന്നെ റിപ്പോർട്ട് പോലീസിന് കൈമാറും. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷം കാർ കോടതിയിലേക്ക് മാറ്റും.
വൈഗയുടെ കൊലപാതകവും സനുമോഹന്റെ ഇടപാടുകളിലെ ദൂരൂഹതകളുടെയും ചുരുൾ അഴിയണമെങ്കിൽ ഭാര്യ രമ്യയുടെ പ്രതികരണം അനിവാര്യം. കേസിലെ രമ്യയുടെ മൊഴി അതീവ നിർണായകമാണ്. എന്നാൽ രമ്യ ഇനിയും പ്രതികരിച്ചിട്ടില്ല. ആലപ്പുഴയിൽ പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന രമ്യ തൽക്കാലം പ്രതികരിക്കുന്നില്ല എന്ന നിലപാടിലാണ്.
വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിക്കുന്നത് . തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാർ വിറ്റ സ്ഥാപനത്തിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയത്.
മൂന്നര ലക്ഷം രൂപയ്ക്കാണ് കാർ വില്പന ഉറപ്പിച്ചിരുന്നത്. അഡ്വാൻസായി 50,000 രൂപയാണ് നൽകിയത്. മറ്റ് രേഖകൾ നൽകിയ ശേഷം ബാക്കി തുക നൽകാമെന്നായിരുന്നു കരാർ. കാറിന്റെ സി.സി. അടച്ച് തീർത്തിരുന്നില്ല. കാർ വിറ്റ ശേഷം കോയമ്പത്തൂർ നഗരത്തിൽ തന്നെയുള്ള സ്വകാര്യ ലോഡ്ജിലാണ് സനു തങ്ങിയത്. വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം കർണ്ണാടക, ഗോവ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടക്കുകയാണ്.
https://www.facebook.com/Malayalivartha