പരിയാരം പീഡന ശ്രമം: പ്രതി പിടിയില്‍

വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം,പ്രതിയെ പിടികൂടാന്‍ സഹായകമായത് വാട്ട്‌സ്ആപ് ചിത്രം. ചിത്രം പുറത്തുവിട്ട് നാലര മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞു. പരിയാരത്ത് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി മെഡിക്കല്‍ കോളജ് കാമ്പസിലെ സ്വകാര്യ ഹോട്ടല്‍ തൊഴിലാളിയായ ആസാം മോറിഗോണ്‍ ജില്ലയിലെ മയോഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗാര്‍ഘുല്‍മേരി സ്വദേശി എം.പി. സയ്യിദുല്‍ ഇസ്‌ലാമിനെ (20) ഇന്നു കോടതിയില്‍ ഹാജരാക്കും. സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞു പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയിലാണു ഹാജരാക്കുക.
ഇന്നലെ രാവിലെ കോളജിനു മുന്നിലെ ദേശീയപാതയോരത്തെ ഹോസ്റ്റലില്‍നിന്ന് ഊടുവഴിയിലൂടെ കോളജിലേക്കു വരികയായിരുന്ന വിദ്യാര്‍ഥിനിയെ വായും മൂക്കും പൊത്തിപ്പിടിച്ചു റോഡരികിലെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് സമീപവാസിയും പിലാത്തറ സെന്റ് ജോസഫ്‌സ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ പുത്തന്‍പുരയ്ക്കല്‍ ആല്‍ബിന്‍ പയസ്, സഹോദരി ആല്‍ഫി, മാതാവ് ലീലാമ്മ എന്നിവര്‍ ഓടിയെത്തിയതോടെ പ്രതി സ്ഥലംവിട്ടു. കഴുത്തിനു പരിക്കേറ്റ പെണ്‍കുട്ടിക്കു മെഡിക്കല്‍കോളജില്‍ ചികിത്സ നല്‍കി.
അതേസമയം പ്രതി നാട്ടില്‍ ക്രിമിനലാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ആസാമിലെ മയോഗ് പോലീസിനു റിപ്പോര്‍ട്ട് നല്‍കുമെന്നു പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ എ. കുട്ടികൃഷ്ണന്‍ പറഞ്ഞു. പ്രതി നേരത്തെയും ഇവിടെ വച്ച് സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. എന്നാല്‍ ആരും പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























