പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..

പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ(40) ആണ് തൂങ്ങിമരിച്ചത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാർഡിൽ തിരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്.
രാവിലെ ചായകുടിച്ചതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ശിവൻ. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലമ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല.
" f
https://www.facebook.com/Malayalivartha
























