പൊതുവേദിയില്‍ ജഗതി വീണ്ടുമെത്തുന്നു, സന്തോഷത്തോടെ ആരാധകര്‍

മലയാളത്തിന്റെ പ്രിയ ഹാസ്യനടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരുമോ എന്നാണ് മലയാളികള്‍ കാത്തിരുന്നത്. ജഗതി ശ്രീകുമാര്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊതുവേദിയില്‍ എത്തുന്നു. വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ജഗതി ഏറെ നാള്‍.
എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉന്നതവിജയം നേടിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനാണ് പി.സി. ജോര്‍ജിന്റെ ക്ഷണമനുസരിച്ച് ജഗതി പൊതുവേദിയില്‍ ഞായറാഴ്ച എത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ജഗതിയുടെ മകള്‍ പാര്‍വതിയെ വിവാഹം കഴിച്ചത് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ്.
2012 മാര്‍ച്ച് 10ന് കോഴിക്കോട് വച്ചാണ് ജഗതി വാഹനാപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട് കിംസ് ആശുപത്രി, വെല്ലൂര്‍ എന്നിവിടങ്ങളിലെ ചികിത്സയ്ക്കു ശേഷം ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ്. ഫിസിയോ തെറാപ്പിയിലൂടെയും തുടര്‍ ചികിത്സയിലൂടെയും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. ജഗതിയുടെ \'മൂന്ന് വിക്കറ്റിന് 365 റണ്‍സ് \' എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പൊതുവേദിയിലെത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























