കുശ്ബുവും ഷീലയും അറിയാന്‍... താരങ്ങള്‍ വീട്ടിലിരുന്ന് മേക്കപ്പ് ചെയ്താല്‍ മാത്രം മതി; പ്രചാരണത്തിനെത്തുമ്പോള്‍ മേക്കപ്പിട്ടു വരേണ്ട കാര്യമില്ല; അതൊക്കെ സീരിയലിലും സിനിമയിലും മതി

അരിവിക്കരയിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ റോഡ് ഷോ ശരിക്കും തോട് ഷോ ആയതോടെ അതിന് തുടക്കം കുറിച്ച സീരിയല്‍ നടിമാരെ പരിഹസിച്ച് ഉമ്മന്‍ചാണ്ടിയെത്തി. സീരിയല്‍ താരങ്ങള്‍ വീട്ടിലിരുന്നു മേക്കപ്പ് ചെയ്താല്‍ മാത്രം മതിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തന്റെ ചിത്രം ഇന്നത്തെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ നല്‍കിയതിനു നന്ദിയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ നിരത്തില്‍ റോഡ് ഷോ നടത്തിയ മുഖ്യമന്ത്രിയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തെ സൂചിപ്പിച്ചാണ് പരിഹാസരൂപേണ മുഖ്യമന്ത്രി മാദ്ധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞത്.
കഴിഞ്ഞ ദിവസം ബിജെപിക്കായി പ്രചാരണ രംഗത്തിറങ്ങിയ സീരിയല്‍ താരം മേഘ്‌ന അരുവിക്കര മണ്ഡലത്തിലെ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ കാരണം കാറിലിരുന്ന് മേക്കപ്പിടാന്‍ കഴിയില്ലെന്ന പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഒരു വാചകം പോലും നേരെ പറയാന്‍ കഴിയാത്ത നടിയെ സോഷ്യല്‍ മീഡിയ കൊന്ന് കൊലവിളിച്ചു. എങ്കിലും മേഘ്‌ന ഉദ്ദേശിച്ച കാര്യത്തേയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. താരങ്ങള്‍ പ്രചാരണത്തിനെത്തുമ്പോള്‍ മേക്കപ്പിട്ടു വരേണ്ട കാര്യമില്ലെന്നും അതൊക്കെ സീരിയലിലും സിനിമയിലും മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ ഇന്നസെന്റും സുരേഷ് ഗോപിയും പ്രചാരണത്തില്‍ സജീവമായിരുന്നു. ഇന്നസെന്റ് ഇടതുപക്ഷത്തിനു വേണ്ടിയും സുരേഷ് ഗോപി ബിജെപിക്കുവേണ്ടിയുമാണ് രംഗത്തെത്തിയത്. ഇരുവരും ജനക്കൂട്ടത്തെ ഏറെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.
കേരള രാഷ്ട്രീയ രംഗം ഒന്നടങ്കം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ദിവസം നേതാക്കള്‍ തമ്മില്‍ കടുത്ത വാക്‌പോരാണ് നടന്നത്. വി എസിനെ കടന്നാക്രമിച്ചാണ് ഇന്നു യുഡിഎഫ് നേതാക്കള്‍ എത്തിയത്. അതിനു ചുട്ടമറുപടിയുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സീരിയല്‍ താരങ്ങള്‍ മേക്കപ്പിട്ടു വീട്ടിലിരുന്നാല്‍ മതിയെന്ന വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
അതേസമയം കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കാനെത്തിയ കുശ്ബുവും ഷീലയും മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























