വടക്കന്‍ ജില്ലകളിലെ തീരപ്രദേശത്ത് വീണ്ടും തീക്കാറ്റ്, കലാവസ്ഥാ പ്രതിഭാസമെന്ന് അധികൃതര്‍, ആശങ്കയൊഴിയാതെ ജനങ്ങള്‍

വടക്കന്‍ ജില്ലകളിലെ തീരപ്രദേശത്ത് ഇന്നലെ വീണ്ടും തീക്കാറ്റ് വീശി. പ്രദേശങ്ങത്തെ വൃക്ഷങ്ങഴും ചെടകളുമെല്ലാം കരിഞ്ഞുണങ്ങി. വാര്‍ത്ത അറിഞ്ഞതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ചില പ്രദേശങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്.
ബുധനാഴ്ച പുലര്‍ച്ചെയും പകലുമായി തീക്കാറ്റ് ഉണ്ടായത്. പുറക്കാട് തീരമേഖലയില്‍ വാസുദേവപുരം മുതല്‍ തെക്ക് ആനന്ദേശ്വരം വരെയുള്ള ഒരു കിലോമീറ്ററിലേറെ വരുന്ന പ്രദേശത്തെ മരങ്ങളും ചെടികളും കാറ്റേറ്റ് ഉണങ്ങിയ അവസ്ഥയിലായിരുന്നു.
വൃക്ഷങ്ങളുടെ ഇലകള്‍ വരെ കരിച്ച കാറ്റ് ശരീരത്തില്‍ ഏറ്റാല്‍ പൊള്ളലേല്‍ക്കുമെന്ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളത്. കാട്ടൂര്‍, പൊള്ളേത്തൈ ഭാഗത്ത് തീരപ്രദേശത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്നു തീക്കാറ്റ് വീശിയതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു ഇവിടെ സംഭവം. അഞ്ച് മിനിറ്റോളം ഈ പ്രതിഭാസം നീണ്ടുനിന്നതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
പ്രതിഭാസമുണ്ടായ പ്രദേശങ്ങളിലെ കരിഞ്ഞ വൃക്ഷങ്ങളുടെ ചിത്രവും വീഡിയോയും സഹിതമുള്ള റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് ജില്ലാ ഭരണകൂടം കൈമാറി. സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ദുരന്തനിവാരണ അഥോറിട്ടി സംഘം ആലപ്പുഴയില്‍ എത്തും. അതേസമയം പുതിയ പ്രതിഭാസം സംബന്ധിച്ച ശാസ്ത്ര സമൂഹത്തിലും വ്യത്യസ്ത വാദമുഖങ്ങളാണ് ഉയരുന്നത്. മരങ്ങള്‍ കരിഞ്ഞുണങ്ങിയത് തീക്കാറ്റ് മൂലമല്ലെന്നും മഴയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ രാസമാലിന്യങ്ങള്‍ പെയ്തിറങ്ങിയതിനാലാണെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. മണ്‍സൂണ്‍ ശക്തമായതിനാല്‍ തീക്കാറ്റ് വീശാന്‍ സാധ്യതയില്ല.
മഴയ്‌ക്കൊപ്പം പെയ്തിറങ്ങുന്ന രാസമാലിന്യങ്ങള്‍ തുടര്‍ച്ചയായ മഴയില്‍ മരങ്ങളില്‍ നിന്ന് മണ്ണിലെത്തി ലയിക്കും. ആദ്യത്തെ മഴ പെയ്ത് ഒരു ഇടവേള വന്നപ്പോള്‍ രാസമാലിന്യങ്ങള്‍ മരങ്ങളില്‍ തന്നെ തങ്ങിനിന്നതിനാലാണ് അവ കരിഞ്ഞുണങ്ങിയത്.
ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നുള്ള വായുപ്രവാഹം മണ്‍സൂണിനൊപ്പം എത്തുന്നുണ്ട്. അതില്‍ അഗ്‌നിപര്‍വതങ്ങളില്‍ നിന്ന് ഉയരുന്ന രാസമാലിന്യങ്ങള്‍ വരെ ഉണ്ടാകാം. ഫാക്ടറികള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന് മേഘങ്ങള്‍ക്കൊപ്പം ഘനീഭവിച്ച് പെയ്തിറങ്ങും. ആദ്യ മഴയ്‌ക്കൊപ്പമാണ് രാസമാലിന്യങ്ങള്‍ പതിക്കുന്നതെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























